ദലിത് ക്രൈസ്തവര്‍ക്കു ഭരണഘടന ഉറപ്പു നല്‍കുന്ന സംവരണാവകാശം പുനഃസ്ഥാപിക്കണം: ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

ദലിത് ക്രൈസ്തവര്‍ക്കു ഭരണഘടന ഉറപ്പു നല്‍കുന്ന സംവരണാവകാശം പുനഃസ്ഥാപിക്കണം: ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
Published on

ഫോട്ടോ അടിക്കുറിപ്പ്: കെസിബിസി എസ്.സി./എസ്.റ്റി./ബി.സി. കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് റൈറ്റ് റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ഉദ്ഘാടനം ചെയ്യുന്നു. ജെയിംസ് ഇലവുങ്കല്‍, ബിഷപ്പ് യുഹന്നാന്‍ മാര്‍ തെയടോഷ്യസ്, സിസ്റ്റര്‍ ഗ്രയിസ് പെരുമ്പയാനി എസ്.എ.ബി.എസ്., ചെയര്‍മാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്‍, ഫാ. ഡി ഷാജ് കുമാര്‍, ഫാ. ജോസ് വടക്കേക്കുറ്റ്, നിയുക്ത ജില്ലാ ജഡ്ജ് അഡ്വ. സ്മിത ജോര്‍ജ്ജ്. ബ്രില്ലിയന്റ് ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് എന്‍ ദേവദാസ്, ഫാ ജോണ്‍ അരീക്കന്‍ എന്നിവര്‍ സമീപം.

ദലിത് ക്രൈസ്തവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന പട്ടികജാതി സംവരണം നടപ്പാക്കണം എന്ന് കെസിബിസി എസ്.സി./ എസ്.റ്റി./ബി.സി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. മതേതരത്വത്തില്‍ അധിഷ്ഠിതമായി ഭരണം നടത്തുന്ന ഭാരതത്തില്‍ ഭരണഘടന നടപ്പിലാക്കുമ്പോള്‍ എല്ലാ മതത്തില്‍ വിശ്വസിക്കന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും പട്ടികജാതി സംവരണം ഉറപ്പു നല്‍കിയിരുന്നു. 1950 ആഗസ്റ്റ് 10നു പുറപ്പെടുവിച്ച പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെയാണ് ദലിത്‌ക്രൈസ്തവര്‍ക്കും മറ്റു മതത്തില്‍ വിശ്വസിക്കുന്ന ദലിതര്‍ക്കും പട്ടികജാതി സംവരണം നിഷേധിയ്ക്കപ്പെട്ടത് എന്ന് ബിഷപ്പ് വ്യക്തമാക്കി. ഈ ഉത്തരവ് റദ്ദു ചെയ്ത് എല്ലാ മതത്തിലും വിശ്വസിയ്ക്കുന്ന ദലിതര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ കാത്തലിക് ബിഷപ്പ് ഹൗസില്‍ കെ.സി.ബി.സി. എസ്.സി./എസ്.റ്റി./ബി.സി. കമ്മീഷന്റെ നേതൃത്വത്തില്‍ ദലിത് കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന എന്‍ട്രന്‍സ് കോച്ചിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വൈസ് ചെയര്‍മാന്‍ ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ യൂഹന്നാന്‍ മാര്‍ തേടോഷ്യസ് അദ്ധ്യക്ഷത വഹിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിയ്ക്കന്‍ ആമുഖം പ്രസംഗം നടത്തി. എന്‍ട്രന്‍സ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിയുക്ത ജില്ലാ ജഡ്ജ് അഡ്വ സ്മിത ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുന്‍കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി ഷാജ് കുമാറിന് യാത്രയയപ്പും പുതിയ സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റിന് സ്വീകരണവും നല്‍കി. കോവിഡ് കാലപ്രവത്തനത്തിന് കാഞ്ഞിരപള്ളി രൂപത ഡിസിഎംഎസ് സമതിയെ യോഗത്തില്‍ ആദരിച്ചു. എസ്.എ.ബി.എസ്. മദര്‍ ജനറാള്‍ സിസ്റ്റര്‍ ഗ്രയിസ് പെരുമ്പയാനി, ബ്രില്ലിയന്റ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ്, ഡി.സി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍ ദേവദാസ്, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org