
തിരുമുടിക്കുന്ന്: ഗാന്ധിഗ്രാം ഗവണ്മെന്റ് ത്വക് രോഗാശുപത്രിയിലെ പുതുക്കി പണിത സെ. മേരീസ് ചാപ്പലിന്റെ ആശീര്‍വാദം എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ നിര്‍വഹിച്ചു. ഇവിടത്തെ ചാപ്ലിനും തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്ളവര്‍ പള്ളി വികാരിയുമായ ഫാ. ജോസ് ചോലിക്കര, മുന്‍ വികാരി ഫാ. പോള്‍ ചുള്ളി, മെല്‍ബണ്‍ രൂപതയുടെ വി. ജോണ്‍ പോള്‍ രണ്ടാമന് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍, അസി. വികാരി ഫാ. അലക്സ് മേക്കാംതുരുത്തില്, എല്‍ എഫ് പള്ളി കൈക്കാരന്മാരായ ജോസ് നെല്ലിപ്പള്ളി, ഷിബു തയ്യില്‍, വൈസ് ചെയർമാൻ ഷോജി അഗസ്റ്റിൻ തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്വാതന്ത്ര്യത്തിനു മുമ്പ് ആരംഭിച്ച ലെപ്രസി സാനട്ടോറിയത്തില്‍ അന്തേവാസികളായി വരുന്ന കത്തോലിക്കാ വിശ്വാസികള്‍ക്കുള്ള ആരാധാനാലയമാണ് സെ. മേരീസ് ചാപ്പല്‍ നേരത്തെ സ്ഥാപിക്കപ്പെട്ടത്. തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്ളവര്‍ ഇടവക വികാരിയും എഫ് സി സി സിസ്റ്റര്‍മാരുമാണ് ചാപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.