സൗജന്യ വാക്സിനേഷൻ കാമ്പയിൻ നടത്തി

സൗജന്യ വാക്സിനേഷൻ കാമ്പയിൻ നടത്തി
Published on

ഫോട്ടോ അടിക്കുറിപ്പ്: സൗജന്യ വാക്സിൻ സ്വീകരിച്ച അതിഥി തൊഴിലാളികൾക്ക് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഹൈജീൻ കിറ്റുകൾ കൈമാറുന്നു. ലാൽ കുരിശിങ്കൽ, അനൂപ് രാജൻ, അനന്തു ഷാജി എന്നിവർ സമീപം

കോവിഡ് ഭീതിയിൽ വാക്സിൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ വാക്സിനേഷൻ ഒരുക്കി റിലയൻസ് ഫൗണ്ടേഷനും സഹൃദയയും. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷനും, പ്രവാസി ബന്ധു സേഫ് മൈഗ്രേഷൻ പ്രോഗ്രാമുമായി സഹകരിച്ചാണ് സൗജന്യ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി ഇനിയും വാക്സിൻ ലഭിക്കാത്തവർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കുകയാണ് ഈ വാക്സിനേഷൻ കാമ്പിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. കളമശ്ശേരി കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികൾക്ക് പുറമേ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നൂറോളം പേർക്കാണ് ആദ്യഘട്ടമെന്നോണം വാക്സിൻ നൽകിയത്. അയ്യായിരത്തോളം പേർക്ക് സൗജന്യ വാക്സിനേഷൻ നൽകുവാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് മാസ്ക്, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവ അടങ്ങിയ ഹൈജീൻ കിറ്റുകളും വിതരണം ചെയ്തു. റിലയൻസ് ഫൗണ്ടേഷൻ പ്രതിനിധി  അനൂപ് രാജൻ, സഹൃദയ സ്റ്റാഫ് അംഗങ്ങളായ ലാൽ കുരിശിങ്കൽ, അനന്തു ഷാജി, ആഷ്ബിൻ ആന്റോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org