ഫാദര്‍ സ്റ്റാൻ സ്വാമി സ്മരണകളുടെ സമാഹാരം പ്രകാശനം ചെയ്തു.

ഫാദര്‍ സ്റ്റാൻ സ്വാമി സ്മരണകളുടെ സമാഹാരം പ്രകാശനം ചെയ്തു.

മനുഷ്യാവകാശ സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ തന്നെയാണ് പലപ്പോഴും സാധാരണക്കാർക്ക് നീതി നിഷേധിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതെന്ന് പെരുമ്പടവം ശ്രീധരൻ അഭിപ്രായപ്പെട്ടു. ഫാ.സ്റ്റാൻ സ്വാമി സ്മരണകളുടെ സമാഹാരമായ നീതിയുടെ വിളക്കുമരം എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശത്തെ മുദ്രാവാക്യമായി കൊണ്ടു നടക്കുന്നവർ എത്രത്തോളം അതിൻ്റെ കൂടെ സഞ്ചരിക്കുന്നുണ്ട് എന്ന് വിമർശന വിധേയമാക്കേണ്ടതുണ്ട്. മിക്കവരും അവരവരുടെയും സ്വജനങ്ങളുടെയും ശ്രേയസ് മാത്രമാണ് ആഗ്രഹിക്കുന്നത്. പക്ഷേ അങ്ങനെയല്ലാതെ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത ദുരിതങ്ങളും പീഡനങ്ങളും അനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം തേടുക ജീവിത ദൗത്യമായി കൊണ്ടു നടന്ന വ്യക്തിയാണ് ഫാ.സ്റ്റാൻ സ്വാമി. തൻ്റെ എളിയ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്തു ചെയ്യാൻ കഴിയുമോ അത് നടപ്പിലാക്കാൻ ശ്രദ്ധിച്ചു എന്നതിലുടെ അദ്ദേഹം മഹാനായ മനുഷ്യാവകാശ പ്രവർത്തകനായിത്തീർന്നു. മനുഷ്യസ്നേഹത്തിൻ്റെ വിളക്കുമരമായി ഫാ.സ്റ്റാൻ ഭാവിയിലേക്ക് നമ്മുടെ കൂടെ സഞ്ചരിക്കുന്നുവെന്നത് ഏറ്റവും വലിയ കാര്യമാണെന്ന് അദേഹം കൂട്ടിച്ചേർത്തു.

തൻ്റെ എളിയ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്തു ചെയ്യാൻ കഴിയുമോ അത് നടപ്പിലാക്കാൻ ശ്രദ്ധിച്ചു എന്നതിലുടെ ഫാ.സ്റ്റാൻ സ്വാമി മഹാനായ മനുഷ്യാവകാശ പ്രവർത്തകനായിത്തീർന്നു.
പെരുമ്പടവം ശ്രീധരൻ

ഡോ. ജാൻസി ജെയിംസ്, ആർ.അജയൻ, സീറ്റ ദാസൻ, ഫാ.ബേബി ചാലിൽ എസ്.ജെ, ഫാ.ബിജു ജോർജ് എസ്.ജെ. ഫാ.ബിനോയ് പിച്ചളക്കാട്ട് എസ്.ജെ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org