രക്തദാന ക്യാമ്പും, ഭക്തിഗാനമത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി

രക്തദാന ക്യാമ്പും, ഭക്തിഗാനമത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി
Published on

പുത്തൻപീടിക: സെൻ്റ് ആൻ്റണീസ് പളളി പുത്തൻപീടിക കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെയും - ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജിൻ്റെയും നേതൃത്വത്തിൽ അതിരൂപത കുടുംബ കൂട്ടായ്മയുടെ അമ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുത്തൻപീടിക ഹയർ സെക്കൻ്ററി സ്ക്കൂളിൽ രക്തദാന ക്യാമ്പ് നടത്തി. കുടുംബകൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക വികാരി റവ ഫാ റാഫേൽ താണിശ്ശേരി രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തു. ഭക്തിഗാന മത്സരത്തിൽ വിജയിച്ച യൂണിറ്റുകളായ ഒന്നാം സ്ഥാനം ജെറുസലേം ,രണ്ടാം സ്ഥാനം ജെറീക്കോ, മൂന്നാം സ്ഥാനം എമ്മാവൂസ് എന്നിവർക്ക് 3000, 2000, 1000 ക്യാഷ് പ്രൈസും മൊമൻ്റോയും സമ്മാനിച്ചു. അസി. വികാരി ഫാ തോമസ് ഊക്കൻ, കുടുംബ കൂട്ടായ്മ അതിരൂപത ജനറൽ കൺവീനർ പോൾ പാറക്കൽ, കൈക്കാരൻ ഫ്രാൻസിസ് കുരുതുകുളങ്ങര, ജൂബിലി മിഷ്യൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കോഡിനേറ്റർ ഡോ മേ ഗിൾ, ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ആൻ്റോ, പാസ്റ്ററൽ കൗൺസിൽ അംഗം ഇഗ്നേഷ്യസ് ടി എഫ്, പ്രോഗ്രാം കോഡിനേറ്റർ ലൂയീസ് താണിക്കൽ, സെക്രട്ടറി ജെസ്സി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ചാക്കോ കാഞ്ഞിരപറമ്പിൽ, മാഗി റാഫി, ജിൻ്റെ ആൻറണി, ജേക്കബ്ബ് തച്ചിൽ എന്നിവർ നേതൃത്വം നൽകി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org