സമുദായ ഐക്യം നിലനില്‍പ്പിന് അത്യാവശ്യം : മാര്‍ കല്ലറങ്ങാട്ട്

സമുദായ ഐക്യം നിലനില്‍പ്പിന് അത്യാവശ്യം : മാര്‍ കല്ലറങ്ങാട്ട്
Published on

പാലാ: സമുദായ ഐക്യം നിലനില്‍പ്പിന് അനിവാര്യമെന്നും ഇക്കാരത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ്, ഫൊറോന, രൂപത ഭാരവാഹികള്‍ക്കായി പാലാ അല്‍ഫോസിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചു നടത്തിയ ഏകദിന ക്യാമ്പ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഇ എസ് എ വില്ലേജുകള്‍, മുല്ലപ്പെരിയാര്‍ ഡാം, ജെ ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, തുടങ്ങിയ വിഷയങ്ങളിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഇടപെടലുകളെ അദ്ദേഹം ശ്ലാഘിച്ചു.

ഐക്യത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമുദായത്തിന് നിലനില്‍പ്പില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ഡോ. ടി സി തങ്കച്ചന്‍ സമുദായം നേരിടുന്ന വെല്ലുവിളികളെപ്പറ്റി ക്ലാസ് നയിച്ചു.

പാലാ രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധിരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍, റവ. ഫാ. ഫിലിപ്പ് കവിയില്‍, ജോസ് വട്ടുകുളം, ഡോ. ജോസുകുട്ടി ഒഴുകയില്‍, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

അഡ്വ ടോണി പുഞ്ചക്കുന്നേല്‍, ആന്‍സമ്മ സാബു, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ശ്രീ പയസ് കവളംമാക്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, സി എം ജോര്‍ജ്, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമ്യാലില്‍,ബെന്നി കിണറ്റുകര, ജോബിന്‍ പുതിയിടത്തുചാലില്‍, രാജേഷ് പാറയില്‍, എഡ്വിന്‍ പാമ്പാറ, ലിബി മണിമല തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org