നവീകരിച്ച കമ്യൂണിറ്റി സെന്റര്‍ ആശീര്‍വ്വദിച്ചു

നവീകരിച്ച കമ്യൂണിറ്റി സെന്റര്‍ ആശീര്‍വ്വദിച്ചു

Published on

തിരുമുടിക്കുന്ന്: എല്‍ എഫ് പള്ളിയുടെ നവീകരിച്ച കമ്യൂണിറ്റി സെന്റര്‍ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി ആശീര്‍വ്വദിച്ചു. പള്ളിയില്‍ ഫാ. സ്റ്റെഫിന്‍ മൂലന്‍ അര്‍പ്പിച്ച കൃതജ്ഞതാബലിക്കുശേഷം വികാരി കമ്യൂണിറ്റി സെന്റര്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗം മുന്‍ വികാരി ഫാ. പോള്‍ ചുള്ളി ഉദ്ഘാടനം ചെയ്തു. മുന്‍ അസി.വികാരിമാരായ ഫാ. റോബിന്‍ വാഴപ്പിള്ളി, ഫാ. സ്റ്റെഫിന്‍ മൂലന്‍, സിസ്റ്റര്‍ ലിസ്ബിന്‍ എസ്. എ.ബി.എസ്., കൈക്കാരന്മാരായ ബിനു മഞ്ഞളി, ജോയ് ജോണ്‍, വൈസ് ചെയര്‍മാന്‍ അവരാച്ചന്‍ തച്ചില്‍, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍, ജ്യോതി ജില്‍മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ക്കുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. രണ്ടു ഹാളുകളുടെ സമുച്ചയമാണ് പുതിയ എല്‍ എഫ് കമ്മ്യൂണിറ്റി സെന്റര്‍.

logo
Sathyadeepam Online
www.sathyadeepam.org