കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച്‌ 2021 – മാറ്റൊലിക്ക് ദേശീയ പുരസ്‌കാരം

കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച്‌ 2021 – മാറ്റൊലിക്ക് ദേശീയ പുരസ്‌കാരം

കോമൺവെൽത്ത് എഡ്യൂക്കേഷൻ മീഡിയ സെന്റർ ഫോർ ഏഷ്യ (സെംക) സംഘടിപ്പിച്ച 'കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച്‌ 2021' ഹ്രസ്വചിത്ര മത്സരത്തിൽ റേഡിയോ മാറ്റൊലിക്ക് പുരസ്‌കാരം.
റേഡിയോ മാറ്റൊലിയുടെ ബാനറിൽ എയ്ഞ്ചൽ അഗസ്റ്റിൻ നിർമിച്ച് ശ്രീകാന്ത്. കെ. കൊട്ടാരത്തിൽ രചനയും സംവിധാനവും നിർവഹിച്ച 'റേഡിയോ' എന്ന ഹ്രസ്വ ചിത്രത്തിനാണ്  പുരസ്‌കാരം ലഭിച്ചത്.  അതുൽ രാജ് ഛായാഗ്രഹണവും, ടോബി ജോസ് ശബ്ദസംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സാങ്കേതികസഹായം നൽകിയിരിക്കുന്നത് പ്രജിഷ രാജേഷാണ്. രാജേഷ് പടിഞ്ഞാറത്തറയും , തൻവി.പി. രാജേഷുമാണ് അഭിനേതാക്കൾ. 'ആരോഗ്യമുള്ള സമൂഹത്തിന് സാമൂഹിക റേഡിയോയുടെ പങ്ക്' എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്‌.  50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചിത്രത്തിൻറെ പ്രദർശനവും അവാർഡ്‌ വിതരണവും ജൂൺ 8 ന് ഓൺലൈനായി നടക്കും. കൈതപ്പൊയിൽ ലിസ്സ കോളേജിൽ ജേർണലിസം വിദ്യാർത്ഥിയായ എയ്ഞ്ചൽ അഗസ്റ്റിൻ മാറ്റൊലി ഇൻെറണും വോളന്റിയറും ആണ്. രണ്ടാം തവണയാണ്    മാറ്റൊലിക്ക് 'കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച്‌' അവാർഡ് ലഭിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org