ദേശീയ അവാര്‍ഡ് തിളക്കത്തില്‍ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി

ദേശീയ അവാര്‍ഡ് തിളക്കത്തില്‍ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ പുരസ്കാരം റേഡിയോ മാറ്റൊലിക്ക്. ഇന്ത്യയിലെ 317  റേഡിയോ സ്റ്റേഷനുകളില്‍ നിന്നുമാണ് തേമാറ്റിക് വിഭാഗത്തില്‍  കമ്മ്യൂണിറ്റി റേഡിയോയെ തേടി ഈ പുരസ്കാരം എത്തിയത്. കാലാവസ്ഥാ വ്യതിയാനം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പ്രക്ഷേപണം ചെയ്ത ഋതുഭേദം എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രോഗ്രാം പ്രൊഡ്യൂസര്‍ ജോസഫ് പള്ളത്താണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. നബാര്‍ഡിന്‍റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് റേഡിയോ മാറ്റൊലിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. സുസ്ഥിരത എന്ന വിഭാഗത്തില്‍ 2013 ലും 2018 ലും റേഡിയോ മാറ്റൊലിക്ക് ദേശീയ അംഗീകാരം ലഭിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org