അമലയില്‍ മാതൃ-ശിശു പദ്ധതിക്ക് തുടക്കം

അമലയില്‍ മാതൃ-ശിശു പദ്ധതിക്ക് തുടക്കം
Published on

അമല മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 100 അമ്മമാര്‍ക്കും അവര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ക്കും 3 വയസ്സ് പ്രായമാകുന്നതുവരെയും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന മാതൃ-ശിശു പദ്ധതിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അംബുജത്തെ ചടങ്ങില്‍ ആദരിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഡോ. ബെറ്റ്‌സി തോമസ്, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. പി.എസ്. രമണി, ഡോ. അനോജ് കാട്ടൂക്കാരന്‍, ഡോ. പ്രമീള മേനോന്‍, ഡോ. രാജി രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു. ബി.എസ്.സി. നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനകര്‍മ്മവും ചടങ്ങില്‍ നടന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org