സമകാലിക പ്രസക്തിയുണ്ടെങ്കിൽ മാത്രമേ ചരിത്രത്തിൽ സ്ഥാനമുണ്ടാകുകയുള്ളൂ : എൻ മാധവൻകുട്ടി

സമകാലിക പ്രസക്തിയുണ്ടെങ്കിൽ മാത്രമേ ചരിത്രത്തിൽ സ്ഥാനമുണ്ടാകുകയുള്ളൂ : എൻ  മാധവൻകുട്ടി

കൊച്ചി : സമകാലിക പ്രസക്തിയുണ്ടെങ്കിൽ മാത്രമേ ചരിത്രത്തിൽ സ്ഥാനമുണ്ടാകു, അത്തരത്തിലുള്ളവരാണ് ചരിത്ര പുരുഷന്മാരായി മാറുന്നതെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി അഭിപ്രായപ്പെട്ടു.ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച സമവായം സഹവർത്തിത്വം പരിപാടിയോടനുബന്ധിച്ചു സ്വാമി ആനന്ദ തീർത്ഥൻ നിഷേധിയുടെ ആത്മശക്തി ഡോക്യുമെന്ററി പ്രദര്ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി ആനന്ദ തീർത്ഥനെക്കുറിച്ചുള്ള ഡോക്ക്യൂമെന്ററി ഹൃദയത്തെ അസ്വാസ്ഥമാക്കുന്നതാണ് . ഗാന്ധിയുടെയും നാരായണഗുരുവിന്റെയും അംബേദ്കറുടെയും ദർശന ധാരകൾ ഒന്നിക്കുന്ന അപൂർവമായ ഒരു ഹിന്ദു സന്യാസിവര്യനാണ് ആന്ദതീർത്ഥനെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സി.എം ഐ. അധ്യക്ഷത  വഹിച്ചു. ഡോക്ക്യൂമെന്ററിയുടെ സംവിധായകരായ ബിന്ദു സാജൻ, അഭിജിത് നാരായണൻ എന്നിവരെ, പ്രൊഫ.എം.കെ .സാനു  ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് സംവിധായകരോടൊപ്പം ഓപ്പൺ ഫോറത്തിൽ ബിന്ദു സാജൻ, അഭിജിത് നാരായണൻ ,കെ.എ .മുരളീധരൻ,
കുഞ്ഞികൃഷ്ണൻ മാങ്ങാടൻ , സാജൻ ഗോപാലൻ  എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org