വൈദികരുടെ തുടര്‍പരിശീലനം

വൈദികരുടെ തുടര്‍പരിശീലനം

എറണാകുളം-അങ്കമാലി അതിരൂപതയിൽ 2017-2023 വർഷങ്ങളിൽ വൈദിക പട്ടം സ്വീകരിച്ചവർക്കായുള്ള തുടർ പരിശീലന പരിപാടി 2023 മെയ് 10, 11 തിയതികളിൽ ആലുവ നിവേദിതയിൽ വച്ച് നടന്നു. 10 -ാം തിയതി രാവിലെ 11 മണിക്ക് അഡ്വ. ബെന്നി പ്ലാക്കൽ ഉൽഘാടനം നിർവ്വഹിച്ചു. എറണാകുളം അതിരൂപതയിലെ വൈദികരുടെയും അത്മായരുടെയും കൂട്ടായ്മയിലും ഐക്യത്തിലു വളരെ അഭിമാനം തോന്നുന്നതായി മുൻ താലൂക്ക് സപ്ലൈ ഓഫീസർ ആയിരുന്ന അഡ്വ. ബെന്നി പറഞ്ഞു. കൊച്ചച്ചന്മാർ വളരെ സംലഭ്യരും സ്നേഹ യോ​ഗ്യരുമായി അനുഭവപ്പെടുന്ന കൊച്ചച്ചന്മാർ വികാരിമാരുകുമ്പോഴും അതേ ഊർജ്ജസ്വലതയും ആർജ്ജവത്വവും നിലനിർത്തുവാൻ ശ്രമിക്കണമെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു. തുടർ പരിശീലന പരിപാടിക്കുവന്ന എല്ലാവരെയും സംഘാടകകമ്മിറ്റിക്കുവേണ്ടി, കൺവീനർ ഫാ. ഡോ. ജോയ്സ് കൈതക്കോട്ടിൽ സ്വാ​ഗതം ചെയ്തു. തുടരന്ന് നടന്ന INTERACTIVE SESSION ന് ഫാ. ഡോ. ജോഫി തോട്ടങ്കരയും ഫാ. ജിയോ മാടപ്പാടനും നേതൃത്വം നൽകി. ഉച്ച കഴിഞ്ഞ നടന്ന അതിരൂപത നിയമ സംഹിതയെ സംബന്ധിച്ച് ഫാ. ഡോ. വർ​ഗീസ് പൂതവേലിത്തറ ആമുഖ പ്രഭാഷണം നടത്തി. തുടർന്നു ചോദ്യങ്ങൾക്ക് ഫാ. വർ​ഗീസ് പുതവേലിത്തറയും ഫാ. ഡോ. ജോഫി തോട്ടങ്കരയും ഫാ. നെൽബിൻ മുളവരിക്കലും മറുപടി പറഞ്ഞു. വൈകുന്നേരം നടന്ന ഡിജിറ്റൽ അഡിക്ഷനെക്കുറിച്ചുള്ള ക്ലാസ്സിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റോസ് മേരി ആന്റണി നേതൃത്വം നൽകി.

മെയ് 11 രാവിലെ വി. കുർബ്ബാനക്ക് ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ഡോ. ജോയി അയിനിയാടൻ മുഖ്യകാർമ്മികത്വം വഹിച്ചു. യേശുവിന്റെ വിമോചനാത്മകമായ സന്ദേശം ഉൾക്കൊള്ളുവാനും അത് നൽകുന്ന സ്വാതന്ത്ര്യ ബോധത്തേടെ നീതിക്കും സത്യത്തിനും വേണ്ടി നിലപാടു എടുക്കുവാനും കൊച്ചച്ചന്മാർക്കും സാധിക്കുമെന്നും അതിന് ദൈവകൃപയ്ക്കായി നിരന്തരം യാചിക്കണമെന്നും അച്ചൻ തന്റെ ഹൃസ്വ സന്ദേശത്തി്ല‍ പറഞ്ഞു.

രാവിലെ 9 മണിക്ക് നടന്ന ബ.സിസ്റ്റേഴ്സുമായുള്ള സംവാദത്തിൽ ആരാധന സന്യാസിനി സഭയുടെ മുൻ പ്രൊവിൻഷ്യളും , സഭയുടെ ജനറൽ കൗൺസിലറുമായി സി. ആൻസിയും തൊടുപുഴ നിർമ്മല കോളേജിലെ മലയാള അദ്ധ്യാപികയും എഴുത്തുകാരിയും സി.എം സി. സഭാം​ഗമായ സി. നോയൽ റോസും അമ്മ മാസികയുടെ എഡിറ്ററായ സി. ശോഭ സി. എസ്. എന്നും പങ്കെടുത്തു. വളരെ തുറന്ന മനോഭാവത്തോടെയുള്ള ചർച്ച നടന്നു. ‌‌

തുടർന്നു നടന്ന കൊച്ചച്ചന്മാരുടെ പങ്കുവെയ്ക്കൽ സെക്ഷനിൽ നിവേദിത ഡയറക്ടർ ഫാ. ജോസ് മണ്ടാനത്ത് മോ​ഡറേറ്റർ ആയിരുന്നു. വികാരിയച്ചന്മാരുടെ സമീപനങ്ങൾ പൊതുവെ സ്വാ​ഗതർഹമാണെങ്കിലും വൈദികനായ ശുശ്രൂഷ തുടങ്ങുന്ന ആദ്യവർഷങ്ങളിൽ ബ. വികാരിയച്ചന്മാരിൽ നിന്നും കൊച്ചച്ചന്മാർ പ്രതീക്ഷിക്കുന്ന കാര്യങ്ങളും വളരെ കരുതലോടെ പങ്കവയ്ക്കുകയുണ്ടായി. സമാപന സമ്മേളനത്തിൽ മാർ തോമസ് ചക്യത്ത് ഈ കൂടിച്ചേരലിലുള്ള സന്തോഷം പ്രകടിപ്പിച്ചു. മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന പിതാവിന് ആശംസകൾ നേർന്ന് വൈസ് റെക്ടർ ഫാ. ഡോ. അലക്സ് കരീമഠം സംസാരിച്ചു. തുടർപരിശീലന പരിപാടിയെക്കുറിച്ചുള്ള വിലയിരുത്തലും നടന്നു. ഇങ്ങനെയുള്ള കൂടിച്ചേരലുകൾ അനിവാര്യമാണെന്ന് കൊച്ചച്ചന്മാർ അഭിപ്രായപ്പെട്ടു. താമസസൗകര്യവും ഭക്ഷണവും വളരെ ഭം​ഗിയായി സജ്ജീകരിച്ച നിവേദിത ഡയറക്ടർക്കും ഫാ. ഡോ. ജോപോളിനും സമാപന സമ്മേളനത്തിൽ പങ്കെടുത്ത് കൊച്ചച്ചന്മാർക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള ഊർജ്ജം പകർന്ന ഫാ.ഡോ. ജെറി ഞാളിയത്തിനും മറ്റെല്ലാവർക്കും ഫാ. ജിയോ മാടപ്പാടൻ നന്ദി പറഞ്ഞു. ഉച്ചഭക്ഷണത്തോടെ യോ​ഗം സമാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org