വര്‍ധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങളെ അപലപിക്കുന്നു: കെ സി ബി സി

വര്‍ധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങളെ അപലപിക്കുന്നു: കെ സി ബി സി
Published on

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ചാവേര്‍ ആക്രമണം.

മുപ്പതുപേര്‍ മരിക്കുകയും, സ്ത്രീകളും കുട്ടികളുമടക്കം അറുപതിലേറെ പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

പശ്ചിമേഷ്യയിലും, നൈജീരിയ, സുഡാന്‍, ബുര്‍കിന ഫാസോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ കെ സി ബി സി ശക്തമായി അപലപിക്കുന്നു.

മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ ഇത്തരം പ്രവര്‍ത്തികളെ നിയന്ത്രിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റകെട്ടായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ശാശ്വത സമാധാനം സംജാതമാകുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org