

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെയും തലയോലപ്പറമ്പ് സെന്റ് ജോർജ് സൺഡേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ അതിരൂപതാതല ക്യാൻസർ ദിനാചരണം തലയോലപ്പറമ്പിൽ ഫെബ്രുവരി 1-ന് സംഘടിപ്പിക്കുന്നു. സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ രാവിലെ 9.30 ന് മോൻസ് ജോസഫ് എംഎൽഎ കാൻസർ ദിനാചരണം ഉത്ഘാടനം ചെയ്യും.
സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ അധ്യക്ഷനാകും. ഫാ. ആൽജോ കളപ്പുരക്കൽ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ യുവജനങ്ങളും വിദ്യാർത്ഥികളും കേശദാനം നടത്തും. പഞ്ചായത്ത് അംഗം ശിൽപ്പ സാജു, പള്ളി ട്രസ്റ്റിമാരായ തങ്കച്ചൻ കളമ്പുകാട്ട്, റിൻസൻ പന്നിക്കോട്ടിൽ,ഹെഡ് മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ എന്നിവർ സന്നിഹിതരായിരിക്കും.
ക്യാൻസർ അതിജീവിതർക്ക് ധരിക്കാനുള്ള വിഗ് സഹൃദയയുടെ നേതൃത്വത്തിൽ നിർമ്മിച്ചു സൗജന്യമായി നൽകുന്നതിന് വേണ്ടിയാണ് ക്യാമ്പിൽ തലമുടി ശേഖരിക്കുന്നത്. സന്നദ്ധരായ ആർക്കും ക്യാമ്പിൽ വച്ച് മുടി ദാനം ചെയ്യാവുന്നതാണെന്ന് പള്ളി വികാരി ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു. ഉച്ചക്ക് 12.30 ന് ക്യാമ്പ് സമാപിക്കും.