കാൻസർ നിർണയ ക്യാന്പും ബോധവത്കരണവും നടത്തി

കാൻസർ നിർണയ ക്യാന്പും ബോധവത്കരണവും നടത്തി
Published on

നെടുമ്പാശേരി : ആത്മജീവൻ ട്രസ്റ്റ്, കപ്രശേരി സെന്‍റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റി, നൈപുണ്യ വെൽഫെയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കരിയാട് മരിയൻ ഹോസ്പീസ് സെന്‍ററിൽ സൗജന്യ കാൻസർ നിർണയ പരിശോധന ക്യാന്പും ബോധവത്കരണ ക്ലാസും നടത്തി.

ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് ഉദ്ഘാടനം ചെയ്തു. പ്രമുഖ കാൻസർ ചികിത്സാവിദഗ്ധ ഡോ. ചിത്രതാര ഗംഗാധരൻ ക്ലാസ് നയിച്ചു.

ആത്മജീവൻ പ്രസിഡന്‍റ് ജോജോ മനയംപിള്ളി, വിൻസെന്‍റ് ഡിപോൾ സൊസൈറ്റി ഏരിയ കൗൺസിൽ പ്രസിഡന്റ് ജെയിംസ് പ്ലാക്കൽ, നൈപുണ്യ പേഴ്സണൽ മാനേജർ ഷാജു പി. ജോൺ, റോബി പെട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

40 പേർക്ക് സ്തനാർബുദ പരിശോധനയ്ക്കുള്ള ഐ ബ്രെസ്റ്റ് എക്സാമും 30 പേർക്ക് സൗജന്യ പാപ് സ്മിയർ പരിശോധനയും നടത്തി. കാൻസർ പ്രതിരോധ പ്രദർശനവും ഉണ്ടായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org