പഠനത്തോടൊപ്പം അഭിരുചി കൂടി ചേരുമ്പോള്‍ വിജയം സുനിശ്ചിതം: എഞ്ചിനീയര്‍ ക്രിസ്റ്റോ ജോര്‍ജ്ജ്

പഠനത്തോടൊപ്പം അഭിരുചി കൂടി ചേരുമ്പോള്‍ വിജയം സുനിശ്ചിതം: എഞ്ചിനീയര്‍ ക്രിസ്റ്റോ ജോര്‍ജ്ജ്
Published on

പഠനത്തോടൊപ്പം അഭിരുചി കൂടി ചേരുമ്പോഴാണ്, സുനിശ്ചിതമായ ജീവിത വിജയം ഉണ്ടാകുകയെന്ന് ഹൈക്കണ്‍ ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എഞ്ചിനീയര്‍ ക്രിസ്റ്റോ ജോര്‍ജ്ജ് പറഞ്ഞു. നാലു വര്‍ഷ സയന്‍സ് ബിരുദത്തിനു സെന്റ് തോമസ് കോളേജില്‍ ചേര്‍ന്നു പഠനമാരംഭിച്ച വിദ്യാര്‍ത്ഥികേളോട് സംവദിക്കുകയായിരുന്നു, അദ്ദേഹം. സെന്റ് തോമസ് കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റും ഇന്നവേഷന്‍ സെല്ലും സംയുക്തമായി ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'Intersection with Alumni Etnrepreneur' എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു, അദ്ദേഹം. അഭിരുചിയും ആഗ്രഹവും ഏതു ജോലിയും ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും സ്വപ്‌നം കാണുന്ന ലക്ഷ്യത്തിലെത്താമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പ്രിന്‍സിപ്പാള്‍ റവ.ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്തിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍, ഡോ. ജോ കിഴക്കൂടന്‍, ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, ഡോ. ജോണ്‍സ് നടുവത്ത് എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയര്‍ ക്രിസ്റ്റോേ ജോര്‍ജുമായി സംവദിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org