യുവക്ഷേത്ര കോളേജിൽ സി.എം.എ യു എസ് എ ലോകോത്തര റാങ്ക് ജേതാവിനെ ആദരിച്ചു

യുവക്ഷേത്ര കോളേജിൽ സി.എം.എ യു എസ് എ ലോകോത്തര റാങ്ക് ജേതാവിനെ ആദരിച്ചു

യുവക്ഷേത്ര കോളേജിലെ ഐ.ക്യൂ എ.സിയുടേയും പി ജി കൊമേഴ്സ്  വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ സി എം എ – യു എസ് എ ലോകോത്തര റാങ്ക് ജേതാവായ മിസ്സിസ്‌ ടിൻസി ജയിംസിനെ ആദരിക്കുന്ന ഓൺലൈൻ പരിപാടിയുടെ ഉദ്ഘാടനം ബർസാർ റവ. ഫാ. ഷാജു അങ്ങേവീട്ടിൽ നിർവഹിച്ചു. ഡയറക്ടർ റവ. ഡോ. മാത്യു ജോർജ്ജ് വാഴയിൽ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻ്റണി, വൈസ് പ്രിൻസിപ്പാൾ റവ.ഡോ. ജോസഫ് ഓലിക്കൽ കൂനൽ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് ടിൻസി ജയിംസ്  അനുഭവം പങ്കുവച്ച് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി  ഡോ. മെറ്റിൽഡ ഡാനി സ്വാഗതവും അസി. പ്രൊഫ. ശ്രീരാജ്  എം.കെ. നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org