സി എല്‍ സി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം

സി എല്‍ സി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം
Published on

തൃക്കാക്കര: തോപ്പില്‍ മേരി റാണി പള്ളിയിലെ സിഎല്‍സിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സാധുജന സേവനത്തിനായി ഇടവകയില്‍ ആരംഭിച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉദ്ഘാടനവും കര്‍ദിനാള്‍ നിര്‍വഹിച്ചു. വികാരി ഫാ. ആന്‍റണി മാങ്കുറിയില്‍, ബാബു ചീയേടന്‍, പീറ്റര്‍ കോയിക്കര, സണ്ണി നേരേവീട്ടില്‍, ആന്‍റണി തെക്കേക്കര, ജിമ്മി പുത്തൂര്‍, ഹണി ജോര്‍ജ്, സ്റ്റിജോ എന്നിവര്‍ പ്രസംഗി ച്ചു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിയിയാഘോഷങ്ങളില്‍ ഗുരുവന്ദനം, മിഷന്‍ യാത്ര, ഏകാങ്ക നാടകമത്സരം, മെഡിക്കല്‍ ക്യാമ്പ്, ഫുട്ബോള്‍ മേള, നേതൃത്വപരിശീലന സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org