സി.എല്‍.സി. നവതി ആഘോഷ സമാപനം

സി.എല്‍.സി. നവതി ആഘോഷ സമാപനം

ചേര്‍ത്തല: 1929 ഡിസംബര്‍ 8-ന് മുട്ടം സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തില്‍ സ്ഥാപിതമായ സി.എല്‍.സി. ഒരു വര്‍ഷം നീണ്ടുനിന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നവതിവര്‍ഷാഘോഷങ്ങളുടെ സമാപനം നടത്തി. മുട്ടം സി.എല്‍.സി. മോഡറേറ്റര്‍ സിസ്റ്റര്‍ നോയല്‍ റോസ് സി.എല്‍.സി. പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മരിയന്‍ സ്നേഹോത്സവം ഫൊറോന ഡയറക്ടര്‍ റവ. ഡോ. പോള്‍ വി. മാടന്‍ ഉദ്ഘാടനം ചെയ്തു. ഫാ. അനില്‍ കിളിയേലിക്കുടി അദ്ധ്യക്ഷത വഹിച്ചു.

വൈകീട്ട് നടന്ന സമാപന പൊതുസമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റവ. ഡോ. പോള്‍ വി. മാടന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി., സി.എല്‍. സി. മുന്‍ സംസ്ഥാന പ്രമോട്ടര്‍ റവ. ഫാ. ജോസ് ഇടശ്ശേരി, മുന്‍ മുട്ടം സി.എല്‍.സി. പ്രമോട്ടര്‍ ഫാ. തോമസ് മയ്പാന്‍, ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ വി.റ്റി. ജോസഫ്, സി.എല്‍.സി. ദേശീയ നിര്‍വ്വാഹക സമിതി അംഗം സിനോബി ജോയി, സിസ്റ്റര്‍ എലൈസ് എബ്രഹാം, കൊച്ചുറാണി ജോസഫ്, ഐസക് മാടവന ഫാ. അനില്‍ കിളിയേലിക്കുടി, സി.ഡി. രാജു, ആന്‍റണി വലിയവീട്ടില്‍, എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org