ആത്മീയതയുടെ കാഴ്ചാനുഭവമൊരുക്കി സിഎല്‍സി ഇഗ്നേഷ്യന്‍ നൈറ്റ്

ആത്മീയതയുടെ കാഴ്ചാനുഭവമൊരുക്കി സിഎല്‍സി ഇഗ്നേഷ്യന്‍ നൈറ്റ്
Published on

കൊച്ചി: വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ജീവിതവും ആധ്യാത്മിക ദര്‍ശനങ്ങളും കാഴ്ചാനുഭവങ്ങളായി പകര്‍ന്ന ഇഗ്നേഷ്യന്‍ നൈറ്റ് ശ്രദ്ധേയമായി. എറണാകുളം-അങ്കമാലി അതിരൂപതയിലെ സിഎല്‍സി അംഗങ്ങള്‍ക്കായി, അങ്കമാലി കാര്‍ണിവല്‍ സിനിമാസിലാണ് ഇഗ്നേഷ്യന്‍ നൈറ്റ് ഒരുക്കിയത്.

അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്ക സിഎല്‍സി യൂണിറ്റിന്‍റെ ആതിഥേയത്വത്തില്‍ ഒരുക്കിയ പരിപാടി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഇഗ്നേഷ്യസ് ലയോളയുടെ ആധ്യാത്മികസാധനയില്‍ നിന്നു സന്യസ്തര്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കും ജീവിതത്തില്‍ പഠിക്കാനും പകര്‍ത്താനുമാകുന്ന ഏറെക്കാര്യങ്ങള്‍ ഉണ്ടെന്നു മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു.

വിശുദ്ധ ഇഗ്നേഷ്യസിനെക്കുറിച്ചു ഫിലിപ്പൈന്‍സിലെ ഈശോസഭാ വൈദികര്‍ നിര്‍മിച്ച ഇഗ്നാസിയോ ഡി ലയോള എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ കേരളത്തിലെ പ്രഥമ പ്രദര്‍ശനമാണിത്.

ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, സിഎല്‍സി അതിരൂപത പ്രമോട്ടര്‍ ഫാ. തോമസ് മഴുവഞ്ചേരി, ഫൊറോന പ്രമോട്ടര്‍ ഫാ. റെജു കണ്ണമ്പുഴ, യൂണിറ്റ് പ്രമോട്ടര്‍ ഫാ. ജിജോ ചെങ്ങിനിയാടന്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സിഎല്‍സി അതിരൂപത ഭാരവാഹികളായ ജസ്റ്റിന്‍ സ്റ്റീഫന്‍, സിനോ ബിജോയ്, അനില്‍ പാലത്തിങ്കല്‍, അങ്കമാലി സിഎല്‍ സി പ്രസിഡന്‍റ് സോളമന്‍ ജോണ്‍, സെക്രട്ടറി വിനില്‍ വിന്‍സന്‍റ്, ഭാരവാഹികളായ റിജു പാപ്പച്ചന്‍, റിജു കാഞ്ഞൂ ക്കാരന്‍, മാര്‍ട്ടിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org