
കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോന പള്ളി വിശ്വാസ പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വി. ജോണ്‍ മരിയ വിയാനി തിരുനാള്‍ ആഘോഷിച്ചു. വൈദികരെ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികള്‍ തിരുനാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്, വചനം എഴുതിയ ഗ്രീറ്റിംങ് കാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്തു. വികാരി ഫാ. ജോസഫ് കണിയാംപറമ്പില്‍, ഫാ. ഫ്രെഡി കോട്ടൂര്‍, സിനു പുത്തന്‍പുരയ്ക്കല്‍, സി. അനുപമ, കെ.റ്റി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.