സി.ജെ. മാടപ്പാട്ട് അവാര്‍ഡ് അന്തീനാട് ജോസിന്

C.J. Madappatt Award for Antheenad Jose
Published on: 

പാലാ: 2025 ലെ സി.ജെ. മാടപ്പാട്ട് മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡിന് അന്തീനാട് ജോസ് അര്‍ഹനായി. 10,000/- രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഒരു കാലത്ത് കേരള ക്രൈസ്തവസഭാചരിത്രത്തില്‍ നിറഞ്ഞുനിന്നിരുന്ന അല്‍മായ പ്രമുഖനും സഭാ സ്‌നേഹിയുമായിരുന്ന തച്ചില്‍ മാത്തുതരകന്റെ സമ്പൂര്‍ണ്ണ ജീവിതം മലയാളത്തില്‍ ആദ്യമായി നാടകരൂപത്തില്‍ രചിച്ചതിനാണ് അവാര്‍ഡ്. അടുത്ത ജനുവരിയില്‍ പാലായില്‍വച്ച് നടക്കുന്ന സമ്മേളനത്തില്‍ പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡിന് സമ്മാനിക്കുന്നതാണ്.