ഛായചിത്ര പ്രയാണത്തിന് സ്വീകരണം നൽകി

മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു നടന്ന ഛായചിത്ര പ്രയാണത്തിന് കാവുംകണ്ടം യൂണിറ്റിൽ സ്വീകരണം നൽകുന്നു. സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ആര്യ പീടികയ്ക്കൽ, സിന്നി തച്ചാംപുറം, സോനു വട്ടോത്ത്, ഫാ. സ്‌കറിയ വേകത്താനം, ജോയൽ ആമിക്കാട്ട്, ഹെഡ് മാസ്റ്റർ സണ്ണി  വാഴയിൽ തുടങ്ങിയവർ സമീപം

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പാലാ രൂപതയിലെ വിവിധ ഇടവകകളിൽ കൂടി നടത്തുന്ന ഛായചിത്ര പ്രയാണത്തിന് കാവുംകണ്ടം യൂണിറ്റ് സ്വകരണം നൽകി. വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ ഛായചിത്ര പ്രയാണത്തെ വരവേറ്റു. ഛായചിത്ര പ്രയാണ ടീം ലീഡർ സിന്നി തച്ചാംപുറം ആമുഖപ്രഭാഷണം നടത്തി. മാനത്തൂർ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോനു വട്ടോത്ത്, കാവുംകണ്ടം സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, വൈസ് ഡയറക്ടർ സി. സൗമ്യ ജോസ് വട്ടങ്കിയിൽ, ജിയാ കൂറ്റക്കാവിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ ഡയറക്ടർ ഫാ. സ്കറിയ വേകത്താനം പ്രാർത്ഥനാശുശ്രുഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഛായാചിത്രം അൾത്താരയിൽ പ്രതിഷ്ടിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് കൃതജ്ഞതയർപ്പിച്ചു. ജെസ്‌ന കല്ലാച്ചേരിൽ, എമ്മാനുവേൽ കോഴിക്കോട്ട്, ജോസ് തയ്യിൽ, ജോജോ പടിഞ്ഞാറയിൽ, ആര്യ പീടികയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org