ചാവറയില്‍ സ്വതന്ത്ര്യദിനാഘോഷവും ദേശഭക്തി-ദേശീയഗാനമത്സരവും

Published on

കൊച്ചി : ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍ എല്‍.പി.മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദേശഭക്തി-ദേശീയഗാനമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് രാവിലെ10 മണിക്ക് ദേശഭക്തി-ദേശീയഗാനമത്സരങ്ങള്‍ സംഘടിപ്പിക്കും. എല്‍.പി., യു.പി., ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിങ്ങനെ 4 വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്. ഓരോ വിഭാഗത്തിലും ദേശീയഗാനത്തിനും, ദേശഭക്തിഗാനത്തിനും പ്രത്യേകം മത്സരിക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. ദേശഭക്തിഗാനത്തിന് 7 മിനിറ്റും ദേശീയഗാനത്തിന് 48 മുതല്‍ 52 വരെ സെക്കന്റുമാണ് സമയം. ഒരു ഗ്രൂപ്പില്‍ 7 മുതല്‍ 12 വരെ അംഗങ്ങളാകാം. സംഗീത ഉപകരണങ്ങള്‍ അനുവദനീയമല്ല. എന്നാല്‍ ശ്രുതിപ്പെട്ടി അനുവദനീയമാണ്. ~ഒന്നാം സമ്മാനം 1000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 750 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 500 രൂപയും ട്രോഫിയും. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ സ്‌ക്കൂള്‍ അധികാരിയുടെ സമ്മതത്തോടെ ആഗസ്റ്റ് 13ന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് 9400068680, 9400068686

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org