ചാവറയിൽ കേക്ക് മിക്സിങ് സംഘടിപ്പിച്ചു

ചാവറയിൽ കേക്ക് മിക്സിങ് സംഘടിപ്പിച്ചു
Published on

കൊച്ചി : കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്റിൻ്റെ  കീഴിൽ പ്രവർത്തിക്കുന്ന ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്മെൻറ് ഏവിയേഷൻ വിഭാഗം സംയുക്തമായി ക്രിസ്മസ് കേക്ക് മിക്സിങ് സംഘടിപ്പിച്ചു. വിദ്യാർഥികളിൽ അവർ അഭ്യസിക്കുന്ന തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങൾ അവർക്ക് ഭാവിയിൽ വലിയ ആത്മവിശ്വാസം നൽകുമെന്ന് ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ  അഭിപ്രായപ്പെട്ടു. കേക്ക് മിക്സിങ് പരിപാടി ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികൾ ഉണ്ടാക്കുന്ന ഇത്തരം കേക്കുകൾ സ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും മധുര സ്മരണകൾ ആവട്ടെ എന്ന്  സി എം ഐ സഭാ വികാർ  ജനറൽ ഫാ. ഡോ. ജോസി താമരശ്ശേരി സി എം ഐ അഭിപ്രായപ്പെട്ടു. ചാവറ ഇൻസ്റ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന കേക്ക് മിക്സിങ് പോലെയുള്ള ഇത്തരം ആഘോഷങ്ങൾ വിദ്യാർഥികൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രവർത്തി പരിചയം തന്നെയാണ് എന്ന് കൊച്ചി ക്രൗൺ പ്ലാസ കളിനറി  വിഭാഗം ഡയറക്ടർ ശ്രീ. കലേഷ് കെ എസ് അഭിപ്രായപ്പെട്ടു. യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു അദ്ദേഹം.

ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ഒമാൻ എയർ  GSA ഇൻറർ ഗ്ലോബൽ എയർ ട്രാൻസ്പോർട്ട് മാനേജർ  ബാലു എബ്രഹാം വർഗീസ്, ഹോളിഡേ ഇൻ റിസോർട്ട് ഡയറക്ടർ ശ്രീമതി സുഗന്ധി വിപിൻ, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം, കൊച്ചി ഗൊയ്‌ഥെ ഇൻറർനാഷണൽ സെൻറർ ഹെഡ് ഡോ. ജോസഫ് സെബാസ്റ്റ്യൻ, ചാവറ കൾച്ചറൽ സെന്ററിന്റെയും ചാവറ  ഇൻസ്റ്റ്യൂട്ടിന്റെയും ഫിനാൻസ് ഓഫീസർ ഫാ. മാത്യു കിരിയാന്തൻ  സി എം ഐ, ചാവറ  ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബിജു വടക്കല്‍ സി എം ഐ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org