ചാവറ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

മെയ് 30, 31 തീയതികളില്‍ കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍
ചാവറ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
Published on

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വത്തില്‍ ചാവറ ഫിലിം സ്‌കൂള്‍, ചാവറ മൂവി സര്‍ക്കിള്‍ ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എട്ടാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മെയ് 30, 31 തീയതികളായി കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടത്തുന്നു. മികച്ച സിനിമയ്ക്ക് 25000 രൂപയും മികച്ച രണ്ടാമത്തെ സിനിമയ്ക്ക് 20000 രൂപയും മൊമെന്റോയും നല്‍കുന്നു.

മികച്ച സംവിധായകന് 15,000 രൂപയും മികച്ച തിരക്കഥയ്ക്ക് ജോണ്‍പോള്‍ തിരക്കഥ പുരസ്‌കാരം 7000 രൂപയും മൊമെന്റോയും,സ്‌പെഷ്യല്‍ ജൂറിയ അവാര്‍ഡ് 10,000 രൂപയും മൊമെന്റോയും നല്‍കുന്നു.

5 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയുള്ള സിനിമകള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എം പി 4 ഫോര്‍മാറ്റില്‍ chavarafilmschool@gmail.com എന്ന് വിലാസത്തില്‍ അയക്കാവുന്നതാണ്. അവസാന തീയതി മെയ് 24 ആണ്. വിശദ  വിവരങ്ങള്‍ക്ക് 81290 66260 നമ്പറില്‍ ബിന്ധപ്പെടണമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org