ചാവറ കൾച്ചറൽ സെന്ററിൽ നാഷണൽ ഡാൻസ് ഫെസ്റ്റിവൽ

The Festival for National Harmony & Integration
ചാവറ കൾച്ചറൽ സെന്ററിൽ നാഷണൽ ഡാൻസ് ഫെസ്റ്റിവൽ
Published on

കൊച്ചി:  ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരുങ്ങുന്ന നാഷണൽ ഡാൻസ് ഫെസ്റ്റിവൽ "നൃത്യ 2025" നവംബർ 22,23 തീയതികളിൽ നടക്കും. കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം  കലാകാരന്മാരും കലാകാരികളുമാണ് ദ്വിദിന ദേശീയ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. കലയിലൂടെ ദേശീയോദ്ഗ്രഥനം എന്ന ആശയം മുൻനിർത്തി ഒരുങ്ങുന്ന നൃത്തോത്സവത്തിന്റെ ഭാഗമായി ഡാൻസ് കോൺക്ലേവും നടക്കും.

 രാജ്യത്തെ മികവുറ്റ നർത്തകരെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന ഫെസ്റ്റിവലിന് ചാവറ കൾച്ചറൽ സെന്റർ ഓഡിറ്റോറിയമാണ് വേദിയാകുന്നത്. വിവിധ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക് തുടങ്ങിയവയ്ക്കൊപ്പം പ്രമുഖ താരങ്ങളായ റിമ കല്ലിങ്കലിന്റെ "നെയ്തും " നവ്യ നായരുടെ ഭരതനാട്യ കച്ചേരിയും അരങ്ങേറും.

നവംബർ 22, ശനിയാഴ്ച  രാവിലെ 10 മണിക്ക് മേളയ്ക്ക് തിരി തെളിയും. രാവിലെ 10 മണിമുതൽ 5 മണിവരെ ശനിയാഴ്ചയും ഞായറാഴ്ചയും നൃത്ത വിദ്യാർത്ഥികൾ, മാതാപിതാക്കൾ,  അധ്യാപകൻ, മറ്റ് പൊതുജനങ്ങൾക്കും ഈ ഡാൻസ് ഫെസ്റിവലിലേക്കു സൗജന്യ  പ്രവേശനം ഉണ്ടായിരിക്കും.  

വിശദ വിവരങ്ങൾക്ക് 9400068683 നമ്പറിൽ വിളിക്കാവുന്നതാണ്

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org