ഛത്തീസ്ഗഡ് വിഷയത്തിൽ അധികാരികൾ നീതിപുലർത്തണം കത്തോലിക്ക കോൺഗ്രസ്സ്

ഛത്തീസ്ഗഡ് വിഷയത്തിൽ അധികാരികൾ നീതിപുലർത്തണം കത്തോലിക്ക കോൺഗ്രസ്സ്
Published on

പുത്തൻപീടിക: ഛത്തീസ്ഗഡ് വിഷയത്തിൽ കന്യാസ്ത്രീകളെ അറസ്റ്റ്  ചെയ്ത് തുറങ്കിലടച്ച  സംഭവത്തിൽ എത്രയും വേഗം നീതി നടപ്പിലാക്കണമെന്നും, മതേതരത്വം എന്നത്  ഇന്ത്യൻ നിയമവ്യവസ്ഥയിലെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ മുന്നോട്ട് വരണമെന്നും കത്തോലിക്ക കോൺഗ്രസ്സ് പുത്തൻപീടിക  യൂണിറ്റ് ആവശ്യപ്പെട്ടു.

അറസ്റ്റ് ചെയ്ത സന്യാസിനികളെ ഉടൻ മോചിപ്പിക്കണമെന്നും അവർക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ പരിപാടി ഇടവക ഡയറക്ടർ റവ.ഫാ ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ യൂത്ത് കൗൺസിൽ ജനറൽ കോഡിനേറ്ററും, യൂണ യൂണിറ്റ്  പ്രസിഡന്റുമായ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഫാ ജോഫിൻ അക്കരപ ട്ട്യേക്കൽ,പാദുവ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഹേമ, കൈക്കാരൻ സണ്ണി.കെ.എ കത്തോലിക്ക കോൺഗ്രസ്സ് ഭാരവാഹികളായ പോൾ.പി.എ, ജെസ്സി വർഗ്ഗീസ്, വർഗ്ഗീസ് കെ.എ, ഷാലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org