23-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍

23-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍

കോട്ടയം: കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ നടത്തപ്പെടും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം നടത്തപ്പെടുക. കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, പൊതുവിള പ്രദര്‍ശന മത്സരം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകള്‍, മുഖാമുഖം പരിപാടികള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൊതുമത്സരങ്ങള്‍, കാര്‍ഷിക അവാര്‍ഡ് സമര്‍പ്പണം, പൗരാണിക കാര്‍ഷിക വിദ്യകളുടെ പ്രദര്‍ശനം, സ്‌കൂള്‍ എക്‌സിബിഷന്‍, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പുകളും എക്‌സിബിഷനുകളും, ശാസ്ത്രപ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, വിസ്മയ കാഴ്ചകള്‍, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി, മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, കെ.എസ്.എസ്.എസ് സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതാണെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org