അനുമോദനസമ്മേളനവും പേരെന്റിംഗ് സെമിനാറും സംഘടിപ്പിച്ചു

അനുമോദനസമ്മേളനവും  പേരെന്റിംഗ് സെമിനാറും  സംഘടിപ്പിച്ചു

കൊച്ചി : കരിക്കമുറി റെസിഡന്റ്സ് അസോസിയേഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്തഭിമുഖ്യത്തിൽ ഉന്നത വിജയം കൈവരിച്ചവർക്ക് അനുമോദനം നൽകി. കൊച്ചി കോർപറേഷൻ കൗൺസിലർ ശ്രീമതി പദ്മജ എസ്. മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടി മാതാപിതാക്കളോടൊപ്പം ആകുവാൻ തെയ്യാറാവണമെന്ന് പദ്മജ എസ് മേനോൻ അഭിപ്രായപ്പെട്ടു. കൃഷ്ണ ഹോസ്പിറ്റൽ ഡയറക്ടർ  ഡോ. സഭാപതി അനുഗ്രഹപ്രഭാഷണം നടത്തി.   പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ ജിജോ ചിറ്റടി, ബ്യൂട്ടിഫുൾ ലൈഫ് എന്ന വിഷയത്തിൽ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ വ്യക്തമായ ലക്ഷ്യമുണ്ടാകണമെന്നും ആത്മാഭിമാനത്തോടെ നല്ല ജീവിതം കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കരിക്കമുറി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ സാദാശിവൻ പി. എ. അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., കെ. വി. പി. കൃഷ്ണകുമാർ,  സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബാബു ജോൺ,ജിജോ പാലത്തിങ്കൽ, സി. ഡി. അനിൽ കുമാർ, ജോയ് കെ ദേവസി, ഡോ.കാർത്തിക് എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org