ക്രിസ്മസ്സ് ആഘോഷിച്ചു

ക്രിസ്ത്യന്‍ ചെയറിന്റെ ക്രിസ്മസ് ആഘോഷം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

ക്രിസ്ത്യന്‍ ചെയറിന്റെ ക്രിസ്മസ് ആഘോഷം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

അയല്‍ക്കാരെ സ്‌നേഹിക്കുന്നതിലൂടെയാണ് ക്രിസ്മസ്സ് അര്‍ത്ഥവത്താകുന്നത് എന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.ജയരാജ്. ക്രിസ്ത്യന്‍ ചെയറിന്റെ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജന്‍സണ്‍ പുത്തന്‍വീട്ടില്‍ ക്രിസ്മസ്സ് സന്ദേശം നല്കി.

ചടങ്ങില്‍ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഫാ. സൈമണ്‍ വെള്ളാപ്പള്ളിയെ ആദരിച്ചു.

ഡോ. പോള്‍ പുളിയ്ക്കന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ട്ടിന്‍ തച്ചില്‍, ഫാ. ലാല്‍ ഫിലിപ്പ്, സി. പ്രിന്‍സി എസ്.കെ.ഡി, സോണി ഫിലിപ്പ്, കെ. പ്രവീണ്‍ കുമാര്‍,സോണി വീനസ് തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് സാന്ത ക്ലോസ് ക്രിസ്മസ്സ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org