ക്രൈസ്തവസഭകള്‍ക്കു ഭിന്നിച്ചുനില്ക്കാന്‍ ഇനി സമയമില്ല: കര്‍ദി. ജോര്‍ജ് ആലഞ്ചേരി

ക്രൈസ്തവസഭകള്‍ക്കു ഭിന്നിച്ചുനില്ക്കാന്‍ ഇനി സമയമില്ല: കര്‍ദി. ജോര്‍ജ് ആലഞ്ചേരി
Published on

തൃശൂര്‍: ക്രൈസ്തവ സഭകള്‍ക്കു ഭിന്നിച്ചുനില്ക്കാന്‍ ഇനി സമയമില്ലെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി.

കത്തോലിക്കാസഭയും കല്‍ദായസഭയും തമ്മില്‍ ആചാരങ്ങളില്‍ വളരെയേറെ സാദൃശ്യങ്ങളുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. പറവട്ടാനി ചര്‍ച്ച് സ്വക്വയര്‍ മാര്‍ അദ്ദായ് ശ്ലീഹ പള്ളിയുടെ 85-ാം വാര്‍ഷികാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ച്ച്ബിഷപ് ഡോ. മാര്‍ അപ്രം അദ്ധ്യക്ഷത വഹിച്ചു. മാര്‍ യോഹന്നാന്‍ യോസിഫ്, വികാരി ഫാ. കെ.ആര്‍. ഈനാശു, ജനറല്‍ കണ്‍വീനര്‍ ആന്‍റോ ഡി. ഒല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. കുരിശുപള്ളി ജംഗ്ഷനില്‍ നിന്നു പിതാക്കന്മാരെ രാജാവു നല്കിയ പ ട്ടുകുടയും കുത്തുവിളക്കും സഹിതം ആചാരപ്രകാരം പള്ളിയിലേക്ക് ആനിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org