സഭ വൈധവ്യം പേറുന്ന സഹോദരിമാര്‍ക്കൊപ്പം:

റവ. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി
കെസിബിസി യൂദിത്ത്  നവോമി ഫോറത്തിന്റെ സംസ്ഥാനതല സെമിനാര്‍  റവ. ഫാ. ജേക്കബ് ജി. പാല്ക്കാപ്പിള്ളി  ഉദ്ഘാടനം ചെയ്യുന്നു. റവ. ഫാ. ടോണി കോഴിമണ്ണില്‍, ഫിലോമിന തോമസ്, റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍,  ഷൈനി തോമസ്, മേരി ജോണ്‍,  മരിയ എബ്രാഹം  തുടങ്ങിയവര്‍ സമീപം.
കെസിബിസി യൂദിത്ത് നവോമി ഫോറത്തിന്റെ സംസ്ഥാനതല സെമിനാര്‍ റവ. ഫാ. ജേക്കബ് ജി. പാല്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു. റവ. ഫാ. ടോണി കോഴിമണ്ണില്‍, ഫിലോമിന തോമസ്, റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍, ഷൈനി തോമസ്, മേരി ജോണ്‍, മരിയ എബ്രാഹം തുടങ്ങിയവര്‍ സമീപം.

കൊച്ചി: വിധവകള്‍ക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട കെസിബിസി യൂദിത്ത്‌നവോമി സംസ്ഥാന തല സെമിനാര്‍ പാലാരിവട്ടം പിഒസിയില്‍ വച്ച് നടന്നു. തുണ പിരിഞ്ഞുപോകുന്ന നൊമ്പരം ആര്‍ക്കും സഹിക്കാന്‍ പറ്റാത്തതാണെന്നും, എന്നാല്‍ മറ്റാര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത ആ വേദനയ്ക്ക് നടുവിലും വിധവകളാകുന്ന സഹോദരിമാര്‍ക്കൊപ്പം സഭയുണ്ടെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു. വിധവകള്‍ക്ക് സഭയില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ടെന്നും ധീരമായി മുന്നോട്ടുവരണമെന്നും വൈധവ്യത്തിലും ഭര്‍ത്താവിന്റെ സാന്നിധ്യം കൂടെയുണ്ട് എന്ന വസ്തുത മനസിലാക്കി സന്തോഷവതികളായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

'വൈധവ്യം സാക്ഷാല്‍ ധീരതയോടെ' എന്നവിഷയത്തെ ആസ്പദമാക്കി റവ. സി. അനീഷ എസ് ഡി ക്ലാസ്സ് നയിച്ചു. കെസിബിസി യൂദിത്ത് നവോമി ഫോറം വൈസ് പ്രസിഡന്റ് ശ്രീമതി മരിയ എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ സ്വാഗതം ആശംസിച്ചു. പിടിഐ ഡീന്‍ ഓഫ് സ്റ്റഡീസ് റവ. ഫാ. ടോണി കോഴിമണ്ണില്‍, കെസിബിസി യൂദിത്ത് നവോമി ഫോറം ജനറല്‍ സെക്രട്ടറി ശ്രീമതി ഫിലോമിന തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീമതി മേരി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org