കോളജ് ദിനാഘോഷം ഉദ്ഘാടനം

കോളജ് ദിനാഘോഷം ഉദ്ഘാടനം

ആലുവ ചൂണ്ടി ഭാരത മാത കോളജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സിലെ കോളജ് ദിനാഘോഷം

ആലുവ ചൂണ്ടി ഭാരത മാത കോളജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സിലെ കോളജ് ദിനാഘോഷം പ്രസിദ്ധ സിനിമാ സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് നിര്‍വഹിച്ചു.,,, എ.ആര്‍. റഹ്മാന്റെ ചിത്രത്തില്‍ പാടിയ ആരോമലേ എന്ന പാട്ട് ഒരു പുനര്‍ജന്മമായിരുന്നു. ഒരു വഴിയടയുമ്പോള്‍ ഒമ്പതുവഴി തുറക്കുന്ന ദൈവത്തിലുള്ള വിശ്വാസമാണ് ഓസ്‌കാര്‍ നോമിനേഷന്‍ വരെ എത്താനുള്ള കാരണം, അദ്ദേഹം പറഞ്ഞു. ആരോമലേ എന്ന ഗാനം അദ്ദേഹം ആലപിച്ചപ്പോള്‍ സദസ് ഇളകി മറിഞ്ഞു.

ചടങ്ങില്‍ കോളജ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഫാ ജേക്കബ് പുതുശേരി അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. സിബി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസി. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സജോ പടയാട്ടില്‍, വാര്‍ഡ് മെംബര്‍ ഷൈനി ടോമി, ജനറല്‍ കണ്‍വീനര്‍ മാനസാ സണ്ണി. യൂണിയന്‍ ചെയര്‍പേഴ്‌സന്‍ ഹെലന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

logo
Sathyadeepam Weekly
www.sathyadeepam.org