കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രീസ്റ്റ്‌സ് ഡേ ആഘോഷിച്ചു. ആഗസ്റ്റ് നാലാം തീയതി ഞായറാഴ്ച്ച വൈദീകരുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനി പുണ്യവാന്റെ തിരുന്നാളിനോടനുബന്ധിച്ചാണ് വിശ്വാസ പരിശീലന വിഭാഗം ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
നാലാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ മനോഹരവും ആകര്‍ഷകവുമായ പ്രീസ്റ്റ്‌സ് വിഷിങ് കാര്‍ഡ്‌സും, ഒന്നാം ക്ലാസ്സ് മുതല്‍ മൂന്നാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ ഭംഗിയുള്ള ബൊക്കെകളും വീട്ടില്‍ നിന്ന് തന്നെ ഉണ്ടാക്കികൊണ്ടുവന്ന് അച്ചന്മാര്‍ക്ക് സമ്മാനിക്കുകയുണ്ടായി.
അധ്യാപകരായ പോള്‍സണ്‍ പടയാട്ടി, ബിജു പാറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റോയ് പടയാട്ടില്‍ സാര്‍, റവ. സി. ഷാലി റോസ് എന്നിവര്‍ ചേര്‍ന്ന് ആശംസ ഗാനം പാടി. സ്‌കൂള്‍ ലീഡര്‍മാരായ ഫിയോണും, ഐറിനും, പ്രധാനാധ്യാപകനും ചേര്‍ന്ന് വികാരിയച്ചനെ പൊന്നാട അണിയിച്ചു. റോസിലി ടീച്ചര്‍ ബൊക്കെ നല്‍കി. റവ. ഫാ.ഡോണ്‍ മുളവരിയ്ക്കലിനെ സെക്രട്ടറി സിസ്റ്ററും, വിനീത ടീച്ചറും ചേര്‍ന്ന് പൊന്നാട അണിയിച്ചു. ജോയ്‌സി ടീച്ചര്‍ ബൊക്കെ നല്‍കി. റവ. ഫാ. അഗസ്റ്റിന്‍ പാറയ്ക്കലിനെ ബിജു പെരുമായന്‍ സാര്‍, മേരി വില്‍സണ്‍ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. നിമിത ടീച്ചര്‍ ബൊക്കെ നല്‍കി. റവ.ഫാ.ജോസ് വലിയകടവിലിനെ ലിന്‍സി ടീച്ചര്‍, ഷിജി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. ജിനി ടീച്ചര്‍ ബൊക്കെ നല്‍കി.
വിശ്വാസ പരിശീകര്‍ക്കും, കുട്ടികള്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് തുടര്‍ന്ന് വികാരിയച്ചന്‍ സംസാരിച്ചു. 'സന്തോഷംകൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ!' എന്ന പരസ്യ വാചകം ആവര്‍ത്തിച്ചുകൊണ്ട് അച്ചന്‍ സന്തോഷം പങ്കുവച്ചു. ക്ലാസ്സില്‍ കുട്ടികള്‍ക്ക് സ്വീറ്റ്‌സ് വിതരണം ചെയ്തു. ക്ലാസുകള്‍ക്ക് ശേഷം നടന്ന സ്റ്റാഫ് മീറ്റിങ്ങില്‍ അച്ചന്മാര്‍ ഒരുമിച്ച് കേക്ക് മുറിച്ചു. സെമിനാരി കാലഘട്ടത്തിലെ അനുഭവങ്ങളും, ദൈവവിളി സംബന്ധിച്ചും അച്ചന്മാര്‍ നാലുപേരും സംസാരിച്ചു. റവ.സി. ബെറ്റ്‌സി മീറ്റിങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു. പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. സി. ഷാലി റോസ് എന്നിവര്‍ നേതൃത്വം നല്‍കി.