ലഹരിയുടെ കെണിയിൽ വീഴാതെ കുട്ടികളെ കരുതലോടെ സംരക്ഷിക്കണം - ജിമ്മി ജോസഫ്

ലഹരിയുടെ കെണിയിൽ വീഴാതെ കുട്ടികളെ കരുതലോടെ സംരക്ഷിക്കണം - ജിമ്മി ജോസഫ്
Published on

കേരള ജനത നാശത്തിന്റെ വക്കിലാണെന്നും നമ്മുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ലഹരിയുടെ കെണിയിൽ  വീഴാതെ  രക്ഷിതാക്കളും സമൂഹവും കരുതണമെന്നും  ജാഗ്രത പുലർത്തണമെന്നും കോഴിക്കോട് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ജിമ്മി ജോസഫ് പറഞ്ഞു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി രൂപത മദ്യ-ലഹരി വിരുദ്ധ സമിതി ഇരുപത്തിയാറാം തീയതി വരെ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ പ്രചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജിമ്മി ജോസഫ്.
പനമരം സെൻറ് ജൂഡ് ദേവാലയങ്കണത്തിൽ നടന്നചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തലും നടന്നു.

രൂപതാ ഡയറക്ടർ  ഫാദർ ബിജു തൊണ്ടിപ്പറമ്പിൽ സ്വാഗതവും രൂപത പ്രസിഡൻറ് രാജു വലിയാറ അധ്യക്ഷനുമായിരുന്ന സമ്മേളനത്തിൽ സെക്രട്ടറി മാത്യു പുതുപ്പറമ്പിൽ, കുര്യൻ താരുവള്ളിത്തറ, ജോസഫ് തെക്കുംപുറം, ലിജി മണ്ണു കുളത്തിൽ, ലില്ലി പെരുമ്പനാനിയിൽ, ബേബി പേട പാട്ട്, പി എ ജെയിംസ്, മരിയ ഇഞ്ചനാനിയിൽ , ജോയി ചൂരനോലി എന്നിവർ പ്രസംഗിച്ചു 

logo
Sathyadeepam Online
www.sathyadeepam.org