
തൃപ്രയാർ: കഴിഞ്ഞ വെള്ളിയാഴ്ച ചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് അന്യായമായി ആൾക്കൂട്ടം വിചാരണ നടത്തി അറസ്റ്റ് ചെയ്യപ്പെട്ട ബഹുമാനപ്പെട്ട സിസ്റ്റർ വന്ദനയെയും സിസ്റ്റർ പ്രീതിയെയും ഉടനെ മോചിപ്പിക്കുക കന്യാസ്ത്രീകളുടെ പേരിൽ അന്യായമായി എടുത്തിരിക്കുന്ന കേസ് ഉടനടി റദ്ദ് ചെയ്യുക ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതസാതന്ത്ര്യം അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൃശ്ശൂർ അതിരൂപതയിലെ പഴുവിൽ ഫൊറോനയിൽപ്പെട്ട 16 പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ ബഹുമാനപ്പെട്ട വികാരിയച്ചൻമാരുടെയും സന്യാസിനിമാരുടെയും നേതൃത്വത്തിൽ തൃപ്രയാർ ബസ്റ്റാൻഡ് മുമ്പിലെ വിശുദ്ധ യൂദാ തദേവൂസിന്റെ ദൈവാലയത്തിന് മുൻവശത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പഴുവിൽ ഫൊറോന വികാരി വെരി റവ.ഡോക്ടർ ഫാദർ വിൻസെന്റ് ചെറുവത്തൂർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
പഴുവിൽ ഫൊറോന കൗൺസിൽ സെക്രട്ടറി ആൻറണി എ എ അധ്യക്ഷനായിരുന്നു. തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. റവ ഫാ സെബാസ്റ്റ്യൻ വെട്ടത്ത് , ഫൊറോന കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് ആന്റോ തൊറയൻ റവ ഫാ ജെൻസ് തട്ടിൽ, റവ സിസ്റ്റർ കൊച്ചുത്രേസ്യ CMC, റവ സിസ്റ്റർ അനു ജോൺസൺ FCC, റവ സിസ്റ്റർ നിഷ FCC, റവ.ഫാ.ജോസഫ് മുരിങ്ങാത്തേരി,
ഫൊറോന കുടുംബ കൂട്ടായ്മ കൺവീനർ പ്രീറ്റ് ജെ മുരിയാടൻ, റവ ഫാ.സിജോ കാട്ടൂക്കാരൻ,ഫൊറോന മാതൃവേദി പ്രസിഡൻറ് ഷാലി ഫ്രാൻസിസ്, ഫൊറോന മദ്യവിരുദ്ധ സമിതി പ്രസിഡൻറ് ജോസ് ആലപ്പാട്ട് തുടങ്ങിയവർ അനുബന്ധ പ്രഭാഷണങ്ങൾ നടത്തി.
കൈകാരന്മാരായ ജെയിംസ് സി എ , ലിജോ കരിയാട്ടിൽ, സിജോ AND റോബിൻ ചാലക്കൽ, സോബി സി ആൻറണി ഷൈജൻ കെ.ടി. തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധ യോഗത്തിന് മുൻപ് തൃപ്രയാർ സെൻററിൽ നിന്ന് വിശുദ്ധ ദേവൂസിന്റെ ദൈവാലയത്തിന്റെ മുൻവശത്തേക്ക് പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.