ചൈതന്യ കാര്‍ഷിക മേള 2022 സ്വാശ്രയസംഘ ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും മുന്നോടിയായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്വാശ്രയസംഘ ഫെഡറേഷന്‍ ഭാരവാഹി മീറ്റിംഗിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിക്കുന്നു.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 23ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും മുന്നോടിയായി കെ.എസ്.എസ്.എസ് സ്വാശ്രയസംഘ ഫെഡറേഷന്‍ ഭാരവാഹികളുടെ മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘം കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് ഔസേപ്പ്, വനിതാ സ്വാശ്രയസംഘം കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് ലിസ്സി ലൂക്കോസ്, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം ഉള്‍പ്പെടെയുള്ള ഫെഡറേഷന്‍ ഭാരവാഹികളും വോളണ്ടിയേഴ്‌സും മീറ്റിംഗില്‍ പങ്കെടുത്തു. മീറ്റിംഗിനോടനുബന്ധിച്ച് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടനുബന്ധിച്ച് നടത്തേണ്ട വിവിധങ്ങളായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org