എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്യുന്നു. എഫ്. സി. സി മദർ സുപ്പീരിയർ സി. അജയ,കടവന്ത്ര സെന്റ്. ജോസഫ് ദേവാലയ ട്രസ്റ്റി ടി. വി ആന്റണി, സ്കൂൾ ഹെഡ്മിസ്ട്രസ് രാജി പാറക്കൽ,മുൻ വാർഡ് കൗൺസിലർ ജോൺസൺ പാട്ടത്തിൽ, എം. ജാൻസി എന്നിവർ സമീപം.
എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്യുന്നു. എഫ്. സി. സി മദർ സുപ്പീരിയർ സി. അജയ,കടവന്ത്ര സെന്റ്. ജോസഫ് ദേവാലയ ട്രസ്റ്റി ടി. വി ആന്റണി, സ്കൂൾ ഹെഡ്മിസ്ട്രസ് രാജി പാറക്കൽ,മുൻ വാർഡ് കൗൺസിലർ ജോൺസൺ പാട്ടത്തിൽ, എം. ജാൻസി എന്നിവർ സമീപം.

എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കടവന്ത്ര : നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ബാല്യം സുരക്ഷിതവും, നന്മ നിറഞ്ഞതും ആക്കിത്തീർക്കുവാൻ നമ്മൾ പരിശ്രമിക്കണമെന്ന് എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ.
എറണാകുളം റെയിൽവേ ചൈൽഡ് ലൈനും, യൂണിസെഫും സംയുക്തമായി സഹൃദയയുടെ സഹകരണത്തോടെ കടവന്ത്ര സെന്റ്. ജോസഫ് യു. പി സ്കൂളിൽ വച്ച് സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായ ബാല്യം ലഭിക്കാത്ത ഓരോ കുട്ടിയുടെയും ഭാവി ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാല് വർഷത്തോളമായി സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങളും, ഇടപെടലുകളും ഒട്ടനവധി കുട്ടികളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറിയിട്ടുണ്ട്. ജില്ലയിലെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് ഒട്ടനവധി സ്കൂളുകളിൽ കുട്ടികൾക്കായി പ്രായഭേദമന്യേ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടം കുട്ടികൾക്കിടയിൽ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിവിധ കളികളിലൂടെ പഴമയിലേക്കുള്ള മടക്കയാത്ര നന്മയുടേത് കൂടിയാക്കിത്തീർക്കുകയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ. കടവന്ത്ര സെന്റ്. ജോസഫ് ദേവാലയ ട്രസ്റ്റി ടി. വി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രാജി പാറക്കൽ, മുൻ വാർഡ് കൗൺസിലർ ജോൺസൺ പാട്ടത്തിൽ, എഫ്. സി. സി മദർ സുപ്പീരിയർ സി. അജയ, എം. ജാൻസി, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ എന്നിവർ പ്രസംഗിച്ചു. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരായ ഷിംജോ ദേവസ്യ, ദീപക് സുരേഷ്, ചിഞ്ചു ദേവസി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ ഗെയിമുകൾ സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org