ചൈൽഡ് ലൈൻ പരിവർത്തൻ പദ്ധതി- കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി

എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ നടപ്പാക്കുന്ന പരിവർത്തൻ പദ്ധതിയുടെ ഭാഗമായി ഉദയ കോളനിയിലെ കുട്ടികൾക്കു ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുന്നതിന്റെ ഉദ്‌ഘാടനം കോർപറേഷൻ മേയർ അഡ്വ.എം അനിൽകുമാർ നിവർവഹിക്കുന്നു. അഡ്വ. സിസ്റ്റർ സൗമിത, ഫാ.ജോസഫ് കൊളുത്തുവെള്ളിൽ, നഫാസ്, ബിന്ദു ശിവൻ, ഷാനോ ജോസ് എന്നിവർ സമീപം.

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെയും റിലയൻസ് ഫൗണ്ടഷന്റേയും സഹകരണത്തോടെ എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ നടപ്പാക്കുന്ന പരിവർത്തൻ പദ്ധതിയുടെ ഭാഗമായി എറണാകുളം ഉദയ കോളനിയിലെ കുട്ടികൾക്കു ക്രിസ്തുമസ് സമ്മാനങ്ങൾ നൽകി.ഉദയ കോളനിയിൽ വെച്ച് നടന്ന പരിപാടി കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. നല്ല ബാല്യമുണ്ടെങ്കിലേ നല്ലൊരു തലമുറയുണ്ടാകുകയുള്ളുവെന്നും, കുട്ടികളെ ഒരുമിപ്പിക്കാനും അവര്ക് വേണ്ട പിന്തുണ നൽകാനും ഇത്തരത്തിലുള്ള സംരംഭങ്ങൾ പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഉദയ കോളനി എസ് ഡി കോൺവെന്റിലെ അഡ്വ. സിസ്റ്റർ സൗമിത, റിലയൻസ് ഫൌണ്ടേഷൻ പ്രതിനിധി നഫാസ്, വാർഡ് കൗൺസിലർ ബിന്ദു ശിവൻ, എറണാകുളം റെയിൽവേ ചൈൽഡ്‌ലൈൻ കോർഡിനേറ്റർ ഷാനോ ജോസ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org