ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കോഴിയും കൂടും വിതരണം ചെയ്തു

വി ഗാർഡിന്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന നവദർശൻ പദ്ധതി വഴി കോഴിയും കൂടും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിക്കുന്നു.

വി ഗാർഡിന്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന നവദർശൻ പദ്ധതി വഴി കോഴിയും കൂടും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിക്കുന്നു.

Published on

കൂനമ്മാവ്: സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ പ്രായോഗിക പരിശീലനങ്ങളിലൂടെയും ക്രിയാത്മക പിന്തുണയിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ നാം ശ്രമിക്കണമെന്ന് ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. വി ഗാർഡിന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ ഭിന്നശേഷി ക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി നടപ്പാക്കി വരുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്യുന്ന പദ്ധതിയുടെ എറണാകുളം മേഖലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കുട്ടികൾക്കുള്ള ഗ്രോ ബാഗുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. കൂനമ്മാവ് ചാവറ സ്ക്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ ചാവറ മെമ്മോറിയൽ ഐ.ടി.ഐ. പ്രിൻസിപ്പൽ ഫാ.ജോബി കോഴിക്കോട് സി.എം.ഐ. അധ്യക്ഷനായിരുന്നു. വിഗാർഡ് ഫൗണ്ടേഷൻ സി.എസ്.ആർ മാനേജർ കെ.സനീഷ്, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനയ്ക്കൽ, ചാവറ സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിത സി.എം.സി, നവദർശൻ പദ്ധതി കോ ഓർഡിനേറ്റർ അനൂപ് ആന്റണി തുടങ്ങിയവർ സംസാരിച്ചു. അഞ്ച് ജില്ലകളിലായി ഭിന്നശേഷിക്കാരായ ഇരുനൂറ് കുട്ടികൾക്കാണ് അഞ്ച് കോഴികളും കൂടും വിതരണം ചെയ്യുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിൽ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org