ചേതന രജതജൂബിലി ആഘോഷങ്ങള്‍

ചേതന രജതജൂബിലി ആഘോഷങ്ങള്‍
Published on

തൃശൂര്‍: സിഎംഐ സഭയുടെ കീഴില്‍ തൃശൂരില്‍ നടന്നുവരുന്ന ചേതന മാധ്യമ-സാംസ്കാരിക കേന്ദ്രത്തിന്‍റെ കീഴീലുള്ള സ്ഥാപനങ്ങളായ സൗണ്ട് സ്റ്റുഡിയോ, മ്യൂസിക് അക്കാദമി, മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, സംഗീതനാട്യ അക്കാദമി, സംഗീതകോളജ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കോളജി, മീഡിയ കോളജ് തുടങ്ങിയ സ്ഥാപനങ്ങളുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തൃശൂര്‍ ദേവമാതാ സ്കൂള്‍ അങ്കണത്തില്‍ പിന്നണിഗായിക വാണി ജയറാം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി. മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജൂബിലി ലോഗോ പ്രകാശനം സഭയുടെ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി നിര്‍വ്വഹിച്ചു.

പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രൊഫ. എം. മാധവന്‍കുട്ടി, ദേവമാതാ എജ്യുക്കേഷണല്‍ കൗണ്‍സിലര്‍ ഫാ. ഷാജു എടമന, പ്രസ് ക്ലബ് പ്രസിഡണ്ട് കെ. പ്രഭാത്, ഫാ. പോള്‍ പൂവ്വത്തിങ്കല്‍, ഡോ. സി.കെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. കലാമണ്ഡലം ജോണ്‍ & ടീം അവതരിപ്പിച്ച 'കേരളീയം' എന്ന പേരിലുള്ള കേരളീയ കലകളുടെ പ്രത്യേക അവതരണവും ജോബ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനാഗാന അവതരണവും നടത്തി.

യോഗത്തില്‍വച്ച് ചേതനയെന്ന ആശയത്തിന് രൂപം നല്കിയ ദൈവദാസന്‍ ഫാ. കനീസിയൂസ്, ഡയറക്ടര്‍ ഫാ. പോള്‍ ആലങ്ങാട്ടുക്കാരന്‍ എന്നിവരെ യോഗം അനുസ്മരിച്ചു. മുന്‍ ചേതന ഡയറക്ടര്‍മാരായ ഫാ. ജോണ്‍ പോള്‍ ആലങ്ങാട്ടുക്കാരന്‍, ഫാ. ജോണ്‍ ഇടപ്പള്ളി, ഫാ. തോംസണ്‍ അറയ്ക്കല്‍, ഫാ. ആന്‍റണി തളിയപ്പറമ്പില്‍ എന്നിവരെ പൊന്നാട നല്കിയും ഉപഹാരം നല്കിയും ആദരിച്ചു. ചേതനയുടെ ഇപ്പോഴത്തെ സാരഥികളായ ഫാ. പോള്‍ പൂവ്വത്തിങ്കല്‍, ഫാ. തോമസ് ചക്കാലമറ്റത്ത്, ഫാ. ജോണ്‍ നീലങ്കാവില്‍, ഫാ. ബെന്നി ബെനഡിക്ട് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org