ചേരാനല്ലൂർ ഇടവക എന്റെ സ്വന്തം ചെല്ലാനം പദ്ധതി നടപ്പിലാക്കി.

ചേരാനല്ലൂർ ഇടവക എന്റെ സ്വന്തം ചെല്ലാനം പദ്ധതി നടപ്പിലാക്കി.
Published on

ഫോട്ടോ അടിക്കുറിപ്പ്: ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഇടവകയിൽ നിന്നും എന്റെ സ്വന്തം ചെല്ലാനം എന്ന പദ്ധതിയുടെ ഭാഗമായി നിത്യോപയോഗ സാധനങ്ങൾ കയറ്റി പോകുന്ന വാഹനങ്ങൾ വികാരി ഫാ. ജോൺസൺ കാക്കാട്ട് പ്രാർത്ഥനയോടെ യാത്രയാക്കുന്നു.


കടൽ ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവർക്ക് എന്റെ സ്വന്തം ചെല്ലാനം എന്ന പദ്ധതിയുടെ ഭാഗമായി ചെല്ലാനതേക്ക് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഇടവകയിൽ നിന്നും അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും കപ്പ, ചക്ക, മുതലായ പച്ചക്കറി സാധനങ്ങളും അടങ്ങുന്ന രണ്ട് ലോഡ് ഉൽപ്പന്നങ്ങൾ കൂടാതെ സാമ്പത്തിക സഹായവും എത്തിച്ചു നൽകി. ഇടവകയിലെ 27 കുടുംബ യൂണിറ്റുകളിൽ നിന്നും ആണ് ഇവ പിരിച്ചെടുത്തത്.വികാരി ഫാ. ജോൺസൺ കക്കാട്ട്, സഹവികാരി ഫാ. ജെസ്‌ലിൻ തെറ്റയിൽ, വൈസ് ചെയർമാൻ ഷാജൻ ആറ്റുപുറം, ട്രസ്റ്റിമാരായ ജോസഫ് പുതുശ്ശേരി, സിറിൽ പൂവത്തുംകുടി , പാരിഷ് കൗൺസിൽ അംഗങ്ങൾ, കുടുംബയൂണിറ്റ്ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org