ചാവറയച്ചന്‍ നവോത്ഥാന നായകന്‍ – മാര്‍ തോമസ് ചക്യത്ത്

ചാവറയച്ചന്‍ നവോത്ഥാന നായകന്‍ – മാര്‍ തോമസ് ചക്യത്ത്
Published on

ആലുവ: കേരളത്തിലെ നവോത്ഥാനത്തിന് വഴിയൊരുക്കിയ ചാവറ കുര്യാക്കോസിന്‍റെ സംഭാവനകള്‍ ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ലെന്ന് ബിഷപ് മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. ആലുവ ജീവസ്സ് കേന്ദ്രത്തില്‍ നടന്ന പ്രതിമാസ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. ഭാരത സമൂഹത്തിനും ലോകസമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ മൂല്യവത്താണ്. തലമുറകളെ പഠിപ്പിക്കുകയെന്ന മോശയുടെയും യേശുവിന്‍റെയും കല്പന അക്ഷരംപ്രതി നടപ്പിലാക്കുകയാണ് ചാവറയച്ചന്‍ ചെയ്തതെന്നും ബിഷപ് പറഞ്ഞു. ജീവസ്സ് കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസ് ക്ലീറ്റസ് പ്ലാക്കല്‍ സിഎംഐ അധ്യക്ഷനായി. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി.

സെന്‍റ് ഡൊമിനിക് ചര്‍ച്ച് വികാരി ഫാ. ജോസ് തൈപ്പറമ്പില്‍, കോ ഓര്‍ഡിനേറ്റര്‍മാരായ ജോസി പി. ആന്‍ഡ്രൂസ്, ബാബു കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏല്യാസച്ചന്‍ കേരളത്തിന്‍റെ നവോത്ഥാനനായകന്‍ എന്ന വിഷയത്തില്‍ നടത്താം പ്രബന്ധ മത്സരത്തില്‍ വിജയിച്ച ചങ്ങനാശേരി എസ്.ബി. കോളജിലെ റിട്ട. പ്രൊഫസര്‍ ആന്‍റണി ജോസഫ് കാഞ്ഞൂപ്പറമ്പില്‍, പാലയൂര്‍ സെന്‍റ് ആന്‍റണീസ് സിഎംസി. കോണ്‍വെന്‍റിലെ സിസ്റ്റര്‍ ഫീഡസ്, ദീപിക പത്രാധിപസമിതി അംഗം സിജോ പൈനാടത്ത് എന്നിവര്‍ക്ക് പുരസ്കാര വിതരണവും നടന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org