കൊറോണ നാളുകൾ കൊഴിയുമ്പോൾ വീണ്ടും തളിർക്കുന്ന പുതിയ സാമൂഹ്യ – ജീവിത സാഹചര്യത്തിൽ എങ്ങനെയാകും കുടുംബ ബന്ധങ്ങൾ, എങ്ങിനെയായിരിക്കണം കുടുംബ ബന്ധം എന്ന പ്രമേയത്തിലധിഷ്ഠിതമായ മൂന്ന് മിനിറ്റിൽ കവിഞ്ഞു ദൈർഘ്യം വരാത്ത ലഘു നാടകത്തിനും ഹ്രസ്വ റേഡിയോ നാടകത്തിനും ഷോർട്ട് ഫിലിമിനും ഉതകുന്ന സ്ക്രിപ്റ്റുകൾ കൊച്ചി ചാവറ കൾച്ചറൽ സെന്റർ / ചാവറ ഫാമിലി വെൽഫെയർ സെന്റർ / ചാവറ മാട്രിമോണി സംയുക്തമായി സ്ക്രിപ്റ്റ് മത്സരം സംഘടിപ്പിക്കുന്നു. മൂന്നു വിഭാഗങ്ങളിലും പ്രത്യേകം പ്രത്യേകമായിട്ടായിരിക്കും മത്സരം. ഓരോ വിഭാഗത്തിനും പ്രശസ്തി പത്രത്തിനും ഫലകത്തിനും പുറമെ 5555 രുപയുടെ ഒന്നാം സമ്മാനവും 3333 രൂപയുടെ രണ്ടാം സമ്മാനവും 1111 രൂപ വീതമുള്ള അഞ്ച് മൂന്നാം സമ്മാനങ്ങളും ഉണ്ടായിരിക്കും.
ചാവറ സ്ക്രിപ്റ്റ് മത്സരം 2021 – നിയമങ്ങൾ
1. സ്ക്രിപ്റ്റ് തലത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. മിനി നാടകം, ഹൃസ്വ റേഡിയോ നാടകം, ഷോർട്ട് ഫിലിം എന്നിവയാണ് വിഭാഗങ്ങൾ.
2. മൂന്ന് മിനിറ്റിൽ കവിയാത്ത ദൈർഘ്യമുള്ള ലഘു നാടകം, ഹൃസ്വ റേഡിയോ നാടകം, ഷോർട്ട് ഫിലിം സ്ക്രിപ്റ്റുകളാണ് അയക്കണ്ടത്.
3. 'കുടുംബം കൊറോണ നാളുകൾക്ക് ശേഷം' എന്ന പ്രമേയത്തെ ആധാരമാക്കി വേണം മൂന്ന് വിഭാഗത്തിലും സ്ക്രിപ്റ്റ് രചന.
കൊറോണ നാളുകൾ കഴിഞ്ഞു വീണ്ടും വസന്തം തളിർക്കുമ്പോൾ എങ്ങിനെയായിരിക്കും കുടുംബം. എങ്ങിനെയെയിരിക്കണം കുടുംബബന്ധങ്ങൾ എന്നതിനെ കുറിച്ചുള്ള സങ്കല്പമാണ് സ്ക്രിപ്റ്റായി വിഭാവനം ചെയ്യേണ്ടതും എഴുതേണ്ടതും.
4. മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം എൻട്രികൾ.
5. ഒരാൾക്ക് ഒന്നോ രണ്ടോ, മൂന്നോ വിഭാഗത്തിൽ എൻട്രികൾ അയക്കാം. ഒരു വിഭാഗത്തിൽ ഒരു വ്യക്തി ഒരു എൻട്രി മാത്രമേ അയക്കാവൂ .
6. 100 രൂപ . യാണ് ഓരോ എൻട്രിക്കും രെജിസ്ട്രേഷൻ ഫീ.
7. PDF ഫോർമാറ്റിലോ സ്കാൻ ചെയ്ത് JPEG ആയോ എൻട്രികൾ മെയിൽ ചെയ്യുകയോ (Email : chavarakochi@gmail .com ) വാട്സ്ആപ്പ് ആയി അയക്കുകയോ (9400068686 / 9400068680 ) ചെയ്യാവുന്നതാണ്.
8. നിർദ്ദിഷ്ട ഫോറം പൂരിപ്പിച്ചുള്ള അപേക്ഷ സഹിതം വേണം എൻട്രി അയക്കുവാൻ.
9. രെജിസ്ട്രേഷൻ ഫീ അയച്ചതിൻറെ വിശദാംശങ്ങൾ അപേക്ഷാഫോറത്തിൽ കാണിച്ചിരിക്കണം.
10. ചാവറ മാട്രിമോണി മാനേജ്മന്റ് തലത്തിൽ വരാത്ത ആർക്കും എൻട്രി അയ്ക്കവുന്നതാണ്.
11. പ്രായപരിധി ബാധകമല്ല.
12. മത്സര സംബന്ധമായ എല്ലാ കാര്യങ്ങളിലും മത്സര സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും
പ്രഗത്ഭ നാടക – ചലച്ചിത്രകാരന്മാർ അടങ്ങുന്ന ജൂറിയായിരിക്കും ഓരോ വിഭാഗത്തിലും സമ്മാനാർഹരെ നിർണ്ണയിക്കുക എന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശേരിയും ചാവറ ഫാമിലി വെൽഫയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ സി എബ്രഹാമും പറഞ്ഞു. 100 രൂപയാണ് രെജിസ്ട്രേഷൻ ഫീ. ജൂലൈ 31 നകം ലഭിച്ചിരിക്കും വിധം എൻട്രികൾ അയച്ചിരിക്കണം.
വിശദവിവരങ്ങൾക്ക് 94000 68686 / 9400068680 ഫോണിൽ ബന്ധപ്പെടുക
ഫാ. തോമസ് പുതുശേരി സി.എം.ഐ, – ഡയറക്ടർ
ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. – അസോ. ഡയറക്ടർ