ചാവറ കലാകേന്ദ്ര പുനഃസമര്‍പ്പണം മാര്‍ച്ച്  27ന്

ചാവറ കലാകേന്ദ്ര പുനഃസമര്‍പ്പണം മാര്‍ച്ച്  27ന്

കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററില്‍  കലാസാംസ്‌കാരികരംഗത്ത്  കൂടുതല്‍  മുന്നേറ്റങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനുവേണ്ടി ചാവറ കലാകേന്ദ്ര പുനഃസമര്‍പ്പണം നടത്തുന്നു. ലോകനാടകദിനമായ മാര്‍ച്ച് 27ന് ശനിയാഴ്ച രാവിലെ 10ന് ചാവറ കലാകേന്ദ്ര  ശ്രീ. ഇഗ്നേഷ്യസ്, ശ്രീ ബിജി ബാല്‍, കുമാരി രത്‌നശ്രീ അയ്യര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. വയലിന്‍, ഗിറ്റാര്‍, കീബോര്‍ഡ്, തബല, ഡ്രംസ്, ഓടക്കുഴല്‍,  ഡ്രോയിംഗ് & പെയിന്റിംഗ്, ക്രാഫ്റ്റ്, കുച്ചിപ്പുഡി, ഭരതനാട്യം, മോഹിനിയാട്ടം, വെസ്‌റ്റേണ്‍ ഡാന്‍സ്, സൂംമ്പ,  കരാട്ടെ എന്നീ ക്ലാസുകള്‍ പുനഃരാരംഭിക്കുന്നു.  വിദഗ്ദരായ അദ്ധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ ക്ലാസുകളായിരിക്കും.

കുടുതല്‍ വിവരങ്ങള്‍ക്ക് 9400068680, 9400068686 എന്നീ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org