ലോകത്ത് ആദ്യമായി മാര്‍പാപ്പയുടെ മാധ്യമ സന്ദേശം 'ചാക്യാര്‍കൂത്ത് രൂപത്തില്‍ അവതരിപ്പിച്ച് കെസിബിസി മീഡിയ കമ്മീഷന്‍

ലോകത്ത് ആദ്യമായി മാര്‍പാപ്പയുടെ മാധ്യമ സന്ദേശം 'ചാക്യാര്‍കൂത്ത് രൂപത്തില്‍ അവതരിപ്പിച്ച് കെസിബിസി മീഡിയ കമ്മീഷന്‍
കെ.സി.ബി.സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ മാര്‍പാപ്പയുടെ മാധ്യമ സന്ദേശം ' ഹൃദയം കൊണ്ട് കേള്‍ക്കൂ'ചാക്യാര്‍കൂത്ത് രൂപത്തില്‍ ഡോ.ജാക്‌സണ്‍ തോട്ടുങ്കല്‍ അവതരിപ്പിച്ചപ്പോള്‍

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ ചരിത്രം രചിച്ചു.ആഗോള മാധ്യമ ദിനമായ ജൂണ്‍ അഞ്ചിനുള്ള മാര്‍പാപ്പയുടെ മാധ്യമസന്ദേശമായ 'ഹൃദയം കൊണ്ട് കേള്‍ക്കൂ'ചാക്യാര്‍കൂത്ത് രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേനേടി.ലോകത്ത് തന്നെ ആദ്യമായിട്ടാണ് പ്രാദേശീക കലാരൂപത്തില്‍ മാര്‍പാപ്പയുടെ ലേഖനം അവതരപ്പിക്കുന്നത്.ഹൃദയം തുറന്ന് കേള്‍ക്കുകയും ബന്ധങ്ങള്‍ക്ക് മൂല്യങ്ങള്‍ കല്പിക്കുകയും ചെയ്യണമെന്നാണ് മാര്‍പാപ്പയുടെ മാധ്യമ സന്ദേശത്തില്‍ പ്രധാനമായി പറയുന്നത്.ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേരളത്തിലെ തന്നെ ഏക ക്രൈസ്തവ ചാക്യാരായ ഡോ.ജാക്‌സണ്‍ തോട്ടുങ്കലാണ് ചാക്യാര്‍കൂത്ത് നടത്തിയത്.പരിപാടി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യ്തു.കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രാഹം ഇരിമ്പിനിക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org