ചാവറ ഫാമിലി വെൽഫയർ സെന്റർ /ചാവറ മാട്രിമണി തൃശൂർ പതിനഞ്ചാം വർഷത്തിലേക്ക്...

ചാവറ ഫാമിലി വെൽഫയർ സെന്റർ /ചാവറ മാട്രിമണി തൃശൂർ പതിനഞ്ചാം വർഷത്തിലേക്ക്...

1996- ൽ കൊച്ചി ചാവറ കൾച്ചറൽ സെന്ററിന്റെ കീഴിൽ കുടുംബ പ്രേഷിത പ്രവർത്തനത്തിനുവേണ്ടി രൂപീകരിച്ച ചാവറ ഫാമിലി വെൽഫയർ സെന്റർ /ചാവറ മാട്രിമണിയുടെ മൂന്നാമത്തെ ബ്രാഞ്ചായ തൃശൂർ ബ്രാഞ്ച് 15 വർഷങ്ങൾ പൂർത്തീകരിചു . വാർഷികാഘോഷം ചേതന ആഡിറ്റോറിയത്തിൽ തൃശൂർ ഔർ ലേഡി ഓഫ് ഡോളേഴ്സ് ബസിലിക്ക വികാരി റവ. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണി വഹിക്കുന്ന പങ്ക് വളരെ അഭിനന്ദർഹമാണന്നും നല്ല കുടുംബങ്ങൾ രൂപപ്പെട്ടാൽ മാത്രമേ നല്ല സമൂഹമുണ്ടാകുകയുള്ളൂ. എല്ലാത്തിന്റെയും അടിസ്ഥാനം കുടുംബമാണെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ സി എബ്രഹാം, ജോളി ഷാജി, പി. ഡി. ഫ്രാൻസിസ്, ഷാജു ചാക്കോ , അഞ്ജു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ഹൈദരാബാദിൽ നടന്ന നാഷണൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആൻ മരിയയെ ചടങ്ങിൽ ആദരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org