
പറവൂർ: എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ , ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്ര ത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫാസ്റ്റ്ഫുഡ് ഉദ്യമി, പേപ്പർ ക്യാരി ബാഗ്, എൻവലപ്പ്, ഫയൽ നിർമ്മാണം എന്നിവയിൽ 16 ദിവസത്തെ സൗജന്യ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പറവൂർ സഹൃദയ റീജിയനൽ ഓഫീസിൽ സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിലിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗം പറവൂർ നഗരസഭാദ്ധ്യക്ഷ ബീന ശശീധരൻ ഉത്ഘാടനം ചെയ്തു. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും അവർ വിതരണം ചെയ്തു . ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ ജി.രാജേഷ്, പരിശീലക മിനി മാത്യൂ , സഹൃദയ റീജിയനൽ കോഡിനേറ്റർ സെലിൻ പി.വി. എന്നിവർ ആശംസകളർപ്പിച്ചു. 42 പരിശീലനാർത്ഥികളാണ് സർട്ടിഫിക്കറ്റിന് അർഹരായത്. പ്രവർത്തനങ്ങൾക്ക് ഷെൽഫി ജോസഫ്, ലിജി വിൻസൻ്റ്, മഞ്ചുരാജു എന്നിവർ നേതൃത്വം നൽകി.