ക്രിസ്തുമസ്സാഘോഷം നടത്തി

ക്രിസ്തുമസ്സാഘോഷം നടത്തി

തൃശൂര്‍: അതിരൂപത സ്ലംസര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ ക്കുവേണ്ടി വിവിധ പരിപാടികളോടെ ക്രിസ്തുമസ്സാഘോഷം നടത്തി.

ഫാ. പോള്‍ മാള്യമ്മാവ് യോഗം ഉദ്ഘാടനം ചെയ്തു. ''മനുഷ്യനെ ദൈവം രക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ അടയാളമായും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അനുഭവമായും ക്രിസ്തുമസ്സിനെ കാണാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.''

ഡയറക്ടര്‍ ഫാ. സിജു പുളിക്കന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ബേബി മൂക്കന്‍, സി.ഡി.എസ്. പ്രസിഡണ്ട് ഗ്രെയ്‌സി സണ്ണി, ജോയ്‌പോള്‍, ജോണ്‍സണ്‍ കൊക്കന്‍, ജാന്‍സി ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ടാതിഥികളും ക്രിസ്തുമസ് പാപ്പമാരും കേക്ക് മുറിച്ചു.

നേരത്തെ നടന്ന പാപ്പമത്സരത്തില്‍ ഫാന്‍സി ആന്റണി, ബെമീന സെബാസ്റ്റ്യന്‍ അടപ്പൂട്ടി, പ്രീതി സുരേഷ് എന്നിവരും കരോള്‍ ഗാനമത്സരത്തില്‍ അടപ്പൂട്ടി, ചിയ്യാരം, നെഹ്‌റുനഗര്‍ മേഖല അയല്‍ക്കൂട്ടകമ്മിറ്റികളും ഒന്നും രണ്ടും മൂന്നും സമ്മാനത്തിന് അര്‍ഹരായി അംഗങ്ങളുടെ ആശ്രിതര്‍ മരണമടഞ്ഞതിന്റെ പേരില്‍ നല്കുന്ന സഹായഫണ്ട് 4 പേര്‍ക്ക് വിതരണം ചെയ്തു. കേക്ക് വിതരണവും ഗാനാലാപനങ്ങളും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org